04 October 2026

SHIJI MK

ബിപി പുഷ്പം പോലെ കുറയും, രാവിലെ  ഇവ കഴിച്ചാല്‍ മതി

Image Credit: Getty Images

രക്ത സമ്മര്‍ദം കാരണം ബുദ്ധിമുട്ടുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഒട്ടും വിഷമിക്കേണ്ടാ, ബിപി കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കുന്ന ഭക്ഷണങ്ങള്‍ നോക്കാം.

ബിപി

പോളിഫൈനോളുകളും ആന്തോസയാനിനുകളും അടങ്ങിയിരിക്കുന്ന മാതളനാരങ്ങ കഴിക്കുന്നത് വീക്കം കുറയ്ക്കാനും ധമനികളുടെ ആരോഗ്യം വര്‍ധിപ്പിക്കാനും നല്ലതാണ്.

മാതളനാരങ്ങ

രക്തസമ്മര്‍ദം കുറയ്ക്കാന്‍ തൈര് സഹായിക്കുന്നതാണ്. പൊട്ടാസ്യം, കാത്സ്യം, പ്രോബയോട്ടിക്‌സ് എന്നിവ അടങ്ങിയതാണ് അതിന് കാരണം.

തൈര്

സാല്‍മണ്‍, അയല തുടങ്ങിയ മത്സ്യങ്ങള്‍ കഴിക്കാവുന്നതാണ്. ഇവയില്‍ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയതിനാല്‍ വീക്കം കുറയ്ക്കും.

മത്സ്യം

ലയിക്കുന്ന നാരുകള്‍ അടങ്ങിയ ഓട്‌സ് ഹൃദയത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ചെയ്യുന്നു.

ഓട്‌സ്

ഇടത്തരം വലുപ്പമുള്ള വാഴപ്പഴം ദിവസവും കഴിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി നിങ്ങള്‍ക്ക് രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സാധിക്കും.

പഴം

നൈട്രേറ്റുകളാല്‍ സമ്പന്നമായ ബീറ്റ്‌റൂട്ട് നൈട്രിക് ഓക്‌സൈഡായി മാറുകയും ഇതിലൂടെ രക്തക്കുഴലുകളെ അയവുള്ളതാക്കുകയും ചെയ്യുന്നു.

ബീറ്റ്‌റൂട്ട്