04 FEB 2026
NEETHU VIJAYAN
Image Courtesy: Getty Images
വിപണിയിൽ തക്കാളിക്ക് വില കൂടുമ്പോഴോ, അല്ലെങ്കിൽ ഒരുമിച്ച് വാങ്ങി സൂക്ഷിക്കുമ്പോഴോ പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ഇവ പെട്ടെന്ന് ചീഞ്ഞുപോകുന്നത്.
ഫ്രിഡ്ജിൽ വെച്ചാൽ പോലും തക്കാളി വാടിപ്പോകുകയോ അതിന്റെ സ്വാഭാവിക രുചി നഷ്ടപ്പെടുകയോ ചെയ്യാറുണ്ട്. ഇനി ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
തക്കാളി വാങ്ങുമ്പോൾ ഞെട്ടുള്ളവ നോക്കി വാങ്ങുക. ഞെട്ടില്ലാത്ത തക്കാളിയേക്കാൾ കൂടുതൽ കാലം ഇവ കേടാകാതെ ഇരിക്കും.
അമിതമായി പഴുത്ത തക്കാളിയും പച്ച തക്കാളിയും വെവ്വേറെ സൂക്ഷിക്കുക. രണ്ടും കൂടി ഒന്നിച്ച് വെച്ചാൽ പച്ച തക്കാളിയും വേഗത്തിൽ പഴുത്ത് ചീഞ്ഞുപോകാൻ കാരണമാകും.
തക്കാളി സൂക്ഷിക്കുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട വിദ്യയാണിത്. തക്കാളിയുടെ ഞെട്ട് ഭാഗം താഴെ വരുന്ന രീതിയിൽ നിരത്തി വെക്കാൻ ശ്രമിക്കണം.
മുറിച്ച ഭാഗം അടിയിൽ വരുന്ന രീതിയിൽ ഒരു പരന്ന പ്ലേറ്റിലോ പാത്രത്തിലോ വെച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഇത് വായു തക്കാളിയിലേക്ക് കടക്കുന്നത് തടയും.
മുറിച്ച തക്കാളി വായു കടക്കാത്ത ഡബ്ബയിലോ സിപ്പ് ലോക്ക് കവറിലോ ആക്കി ഫ്രിഡ്ജിൽ വെക്കുന്നത് കൂടുതൽ സുരക്ഷിതമാണ്.