01 FEB 2026
NEETHU VIJAYAN
Image Courtesy: Getty Images
മുഖക്കുരു ഉള്ളവർ മിക്കവാറും എണ്ണമയമുള്ള ചർമ്മക്കാരായിരിക്കും. മുഖക്കുരു മാറ്റാൻ പല വീട്ടുവൈദ്യങ്ങളും പരീക്ഷിച്ച് മടുത്തവരാണ് അധികവും.
നെയ്യ് മുഖത്ത് പുരട്ടിയാൽ മുഖക്കുരു കൂടുമെന്നാണോ നിങ്ങൾ കരുതുന്നത്? എണ്ണമയമുള്ള നെയ്യ് എങ്ങനെ മുഖക്കുരു മാറ്റും എന്ന സംശയം സ്വാഭാവികമാണ്.
നെയ്യിൽ പ്രകൃതിദത്തമായ ആൻ്റി-ബാക്ടീരിയൽ ഗുണങ്ങളുണ്ട്. മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കാനും ചർമ്മത്തിലെ അണുബാധകൾ കുറയ്ക്കാനും ഇത് സഹായിക്കുന്നു.
ചർമ്മത്തിൻ്റെ ആരോഗ്യത്തിന് അത്യാവശ്യമായ വൈറ്റമിൻ എ, ഡി, ഇ എന്നിവ നെയ്യിൽ അടങ്ങിയിട്ടുണ്ട്. ഇവ ചർമ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും തിളക്കം നൽകുകയും ചെയ്യും.
മുഖക്കുരു മൂലമുണ്ടാകുന്ന ചുവപ്പും നീരും കുറയ്ക്കാൻ നെയ്യിൻ്റെ ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ സഹായിക്കും. പലപ്പോഴും അമിതമായ വരൾച്ച മൂലവും ചർമ്മത്തിൽ കുരുക്കൾ വരാം.
രാത്രി കിടക്കുന്നതിന് മുൻപ് മുഖം നന്നായി കഴുകി വൃത്തിയാക്കുക. ഒരു തുള്ളി നെയ്യ് എടുത്ത് മുഖക്കുരു ഉള്ള ഭാഗത്ത് മൃദുവായി പുരട്ടുക. രാവിലെ കഴുകിക്കളയാം.
അല്പം നെയ്യിൽ ഒരു നുള്ള് ശുദ്ധമായ മഞ്ഞൾപ്പൊടി ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുന്നത് മുഖക്കുരുവും പാടുകളും വേഗത്തിൽ മാറാൻ സഹായിക്കും.
എന്നാൽ അലർജിയോ മറ്റോ ഉള്ളവർ നെയ്യ് അമിതമായി ഉപയോഗിക്കരുത്. ചർമ്മം അമിതമായി എണ്ണമയമുള്ളതാണെങ്കിൽ നെയ്യ് പുരട്ടി അരമണിക്കൂറിനുള്ളിൽ കഴുകുക.