03 FEB 2026
NEETHU VIJAYAN
Image Courtesy: Getty Images
നെയ്യുടെ ഗുണവും മണവും രുചിയും മലയാളികൾക്ക് എപ്പോഴും പ്രിയപ്പെട്ടതാണ്. എന്നാൽ വിപണിയിൽ ലഭിക്കുന്ന പല പ്രമുഖ ബ്രാൻഡുകളിലും മായം ചേർക്കാറുണ്ട്.
നിങ്ങളുടെ പക്കലുള്ള നെയ്യ് ശുദ്ധമാണോ എന്ന് പരിശോധിക്കാൻ ചില പൊടികൈകൾ പരീക്ഷിച്ചാലോ. ഇതാ ഈ രീതി ഒന്ന് ചെയ്തു നോക്കൂ.
ശുദ്ധമായ നെയ്യ് ശരീരത്തിലെ സ്വാഭാവിക ചൂടിൽ പെട്ടെന്ന് ഉരുകും. അല്പം നെയ്യെടുത്ത് ഉള്ളംകൈയിൽ വെക്കുക. ഉരുകാൻ സമയമെടുക്കുകയോ കട്ടയായി ഇരിക്കുകയോ ചെയ്താൽ ശ്രദ്ധിക്കുക.
ഒരു സ്പൂണിൽ അല്പം നെയ്യെടുത്ത് നേരിട്ട് തീയിൽ തീയിൽ വയ്ക്കുക. ശുദ്ധമായ നെയ്യ് നിമിഷങ്ങൾക്കുള്ളിൽ ഉരുകുകയും അത് ഇരുണ്ട തവിട്ട് നിറമായി മാറുകയും ചെയ്യും.
മായം കലർന്ന നെയ്യാണെങ്കിൽ, ഉരുകാൻ സമയമെടുക്കുകയും ഇളം മഞ്ഞ നിറത്തിൽ തന്നെ തുടരുകയും ചെയ്യും. ഇത് വ്യാജനാണെന്ന് ഉരപ്പിക്കാം.
നെയ്യിൽ മറ്റ് എണ്ണകൾ കലർന്നിട്ടുണ്ടോ എന്നറിയാൻ ഫ്രിഡ്ജിൽ വച്ചു നോക്കാവുന്നതാണ്. അല്പം നെയ്യ് ഒരു കുപ്പിയിലാക്കി ഫ്രിഡ്ജിൽ വെക്കുക.
ശുദ്ധമായ നെയ്യാണെങ്കിൽ എല്ലാ ഭാഗവും ഒരേപോലെ കട്ടിയാകും. മറ്റ് എണ്ണകൾ ചേർത്തിട്ടുണ്ടെങ്കിൽ അവ പല പാളികളായി പിരിഞ്ഞു നിൽക്കുന്നത് കാണാം.