19  March 2026

SHIJI MK

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് വന്ദേ ഭാരത് സ്ലീപ്പര്‍

Image Credit: PTI

മലബാറില്‍ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്ന ധാരാളം ആളുകളുണ്ട്. എന്നാല്‍ ഇവര്‍ക്ക് ലക്ഷ്യസ്ഥാനത്തെത്താന്‍ ആവശ്യമായ ട്രെയിനുകളില്ല എന്നതാണ് സത്യം.

ബെംഗളൂരു

vande bharat sleeper train kerala, kozhikode to bengaluru train, vande bharat sleeper india, kerala to bangalore train update, indian railways sleeper vande bharat, Vande Bharat Express, വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കേരളം, കോഴിക്കോട് ബെംഗളൂരു ട്രെയിൻ, കേരളം ബെംഗളൂരു യാത്ര, പുതിയ വന്ദേ ഭാരത് ട്രെയിൻ

ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്താനായി രണ്ട് വന്ദേ ഭാരത് ട്രെയിനുകള്‍ കൂടി ഒരുങ്ങുന്നതായുള്ള വിവരം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് വന്നത്. ഇതില്‍ ഒന്ന് കോഴിക്കോട് വഴിയായേക്കാം.

വന്ദേ ഭാരത്

സ്ലീപ്പര്‍ ട്രെയിനുകളാണ് ബെംഗളൂരുവിലേക്ക് എത്തുന്നത്. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിക്ക് ബിഇഎംഎല്‍ നല്‍കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ട്രെയിന്‍ നിര്‍മാണം.

സ്ലീപ്പര്‍ ട്രെയിന്‍

പുതുതായി എത്തുന്ന രണ്ട് ട്രെയിനുകളും മാര്‍ച്ച് മാസത്തില്‍ സര്‍വീസ് ആരംഭിക്കുമെന്നായിരുന്നു വിവരം. എന്നാല്‍ ട്രെയിന്‍ യാത്ര ഇനിയും തുടങ്ങിയിട്ടില്ല. വൈകാതെ യാത്ര സാധ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു.

മാര്‍ച്ച്

ട്രെയിന്‍ ബെംഗളൂരുവില്‍ എത്തിയാല്‍ പരീക്ഷണയോട്ടം, വിവിധ പരിശോധനകള്‍ എന്നിവയ്ക്ക് ശേഷം മാത്രമേ സര്‍വീസിന് വിട്ടുനല്‍കൂ. ഓഗസ്റ്റ് മാസത്തോടെ ട്രെയിന്‍ നിര്‍മിച്ച് നല്‍കാനുള്ള കാലാവധി അവസാനിക്കും.

പരീക്ഷയോട്ടം

ബെംഗളൂരുവിന് ലഭിക്കുന്ന രണ്ട് ട്രെയിനുകളില്‍ ഒന്ന് കോഴിക്കോട് വഴി സര്‍വീസ് നടത്തുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. സ്ലീപ്പര്‍ ട്രെയിന്‍ ലഭിക്കുകയാണെങ്കില്‍ അത് യാത്രക്കാര്‍ക്ക് സഹായകമാകും.

കോഴിക്കോട്ടേക്ക്

കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് നേരിട്ട് വന്ദേ ഭാരത് ട്രെയിന്‍ ലഭിച്ചാല്‍ വിദ്യാര്‍ഥികള്‍, ജോലിക്കാര്‍, ബിസിനസുകാര്‍ തുടങ്ങി മലപ്പുറം, കോഴിക്കോട് ജില്ലകളിലെ യാത്രക്കാര്‍ക്ക് ഇരട്ടി സന്തോഷമാകുമെന്ന കാര്യം ഉറപ്പ്.

സന്തോഷം