12 November 2025
Sarika KP
Image Courtesy: Facebook
ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ നടി അനുമോളാണ് കപ്പ് നേടിയത്. കോമണർ മത്സരാർത്ഥിയായ അനീഷ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഒന്നാം സ്ഥാനക്കാരിയായ അനുമോൾക്ക് ബിഗ് ബോസ് മലയാളം ക്യാഷ് പ്രൈസായി സമ്മാനിച്ചത് 42.55 ലക്ഷം രൂപയാണ്.
ഇതിനു പുറമെ ഈ സീസണിലെ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിച്ചതും അനുമോൾക്കാണ്. ഏകദേശം 65000 രൂപയാണത്രേ പ്രതിദിന വേതനം.
അതായത് 100 ദിവസം ഹൗസിൽ തുടർന്ന അനുമോൾക്ക് പ്രതിഫല ഇനത്തിൽ മാത്രം ഏകദേശം 65 ലക്ഷത്തോളം രൂപ വരെ ലഭിക്കും.
എന്നാൽ അനുമോൾക്ക് ലഭിച്ച സമ്മാനത്തുകയിൽ നിന്നും വരുമാനവും നിന്നും നികുതിയായി ഒരു വലിയ തുക സർക്കാരിന് നൽകേണ്ടി വരും.
അനുമോൾ ആകെ നേടിയത് ഒരു കോടി 31 ലക്ഷം രൂപയോളം വരും. എന്നാൽ ഈ തുക മുഴുവനായും സ്വന്തമാക്കാൻ കഴിയില്ല.
ഇതിൽ നിന്ന് 30 ശതമാനം ടാക്സ് ആയി പോകും. അതായത് അനുമോൾ സർക്കാരിന് നൽകേണ്ടി വരുന്നത് ഏകദേശം 39 ലക്ഷത്തിന് അടുത്താണ്.
നികുതി നിയമങ്ങൾ കൃത്യമായി പാലിക്കുമ്പോൾ ഏകദേശം 92.08 ലക്ഷം രൂപയാണ് നികുതി കിഴിച്ച ശേഷം അനുമോളുടെ കൈയ്യിൽ എത്തുക.