11 November 2025
Sarika KP
Image Courtesy: Unsplash
ദക്ഷിണേന്ത്യയിലെ മീക്ക വീടികളിലും പ്രഭാത ഭക്ഷണ വിഭവങ്ങളിൽ എന്നും ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ഇഡ്ഡലിയാണ്.
ആരോഗ്യകരമായ ഇഡ്ഡലി ഉണ്ടാക്കുമ്പോൾ പലപ്പോഴും നേരിടുന്ന പ്രധാന പ്രശ്നമാണ് കല്ലുപോലെ കട്ടിയായി പോകുന്നത്.
ഹോട്ടലിൽ നിന്ന് കിട്ടുന്ന പഞ്ഞിപോലെ മൃദുവായ ഇഡ്ഡലി വീട്ടിലും തയ്യാറാക്കം. അതിന് കുറച്ച് ടിപ്സുകൾ ഇതാ.
അരിയും ഉഴുന്നും തമ്മിലുള്ള അനുപാതം, അരച്ചെടുക്കുന്ന രീതി, മാവ് പുളിപ്പിക്കുന്ന സമയം, ആവി കയറ്റൽ എന്നിവയെല്ലാം കൃത്യമായി വേണം.
അരി കൂടിയത് നാല് മണിക്കൂർ മാത്രമേ കുതിർക്കാൻ പാടുള്ളൂ. ഉഴുന്ന് ഒരു മണിക്കൂറും. ഇതിൽ കൂടുതൽ സമയം കുതിർത്താൽ മാവ് പുളിക്കും.
ആദ്യം ഉഴുന്ന് തരികളില്ലാതെ അരച്ചെടുക്കണം. ശേഷം അരി അരച്ചെടുക്കാം. ശേഷം ചേർത്തിളക്കി യോജിപ്പിക്കാം.
മാവ് അരയ്ക്കാൻ തണുത്ത വെള്ളം ഉപയോഗിക്കുന്നത് അത് സോഫ്റ്റായി അരച്ചെടുക്കാൻ സഹായിക്കും.
അരച്ചെടുത്ത മാവ് പുളിപ്പിക്കാനായി എട്ട് മണിക്കൂറെങ്കിലും മാറ്റി വയ്ക്കണം. ഇത് ഇഡ്ഡലി സോഫ്റ്റാകാൻ സഹായിക്കും