09 November 2025

Sarika KP

നാരങ്ങാവെള്ളം എല്ലാവര്‍ക്കും സേഫല്ല!  ആരെല്ലാം കുടിക്കരുത്..

Image Courtesy: Unsplash

നല്ല ചൂട് സമയത്ത് ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുന്നത് ഏറെ ആശ്വാസകരമാണ്. ക്ഷീണം മാറ്റാൻ നാരങ്ങാവെള്ളം സഹായിക്കും.

നാരങ്ങാവെള്ളം

 ശരീരത്തിലെ ജലാംശം വര്‍ധിപ്പിക്കാനും, ദഹനത്തെ സഹായിക്കാനും, വിറ്റമിന്‍ സി ലഭിക്കാനും നാരങ്ങാവെള്ളം സഹായിക്കും.

ജലാംശം വര്‍ധിപ്പിക്കാൻ

എന്നാൽ നാരങ്ങാവെള്ളം എല്ലാവര്‍ക്കും ഒരുപോലെ ഗുണകരമല്ല. നാരങ്ങാവെള്ളത്തിന്  ചില പാര്‍ശ്വഫലങ്ങളുമുണ്ട്.

ഗുണകരമല്ല

നിത്യവും നാരങ്ങാവെള്ളം കുടിക്കുന്ന ആളാണെങ്കില്‍ ചര്‍മത്തെ കൂടുതല്‍ സെന്‍സിറ്റീവാക്കുന്നത് സാധിക്കും

നെഞ്ചെരിച്ചില്‍

തൊണ്ടവേദനയുള്ളവര്‍ നാരങ്ങാവെള്ളം ഒഴിവാക്കുക. നാരങ്ങയിലെ ആസിഡ് ടിഷ്യുവിനെ സുഖപ്പെടുത്തുന്നതിന് പകരം അത് വീങ്ങുന്നതിന് കാരണമാകും.

തൊണ്ടവേദനയുള്ളവര്‍

നാരങ്ങാവെള്ളത്തിന് അസിഡിക് സ്വഭാവമായതിനാല്‍ പല്ലിലെ ഇനാമൽ പ്രശ്‌നങ്ങളുള്ളവര്‍ ഇത് കുടിച്ചാല്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകും.

പല്ലിലെ ഇനാമൽ

വായ്പ്പുണ്ണ് ഉള്ളവർ നാരങ്ങവെള്ളം ഒഴിവാക്കുക. കാരണം ഇത് കുടിച്ചാൽ വേദന വര്‍ധിക്കും മാത്രമല്ല മുറിവ് ഉണങ്ങാനും വൈകും.

വായ്പ്പുണ്ണ്

 ദഹനപ്രശ്‌നങ്ങള്‍ ഉള്ളവർ നാരങ്ങവെള്ളം കുടിക്കുന്നത് ഓക്കാനം, മലബന്ധം, ഡയറിയ എന്നിവയ്ക്ക കാരണമാകും.

 ദഹനപ്രശ്‌നം