4 November 2025
Sarika KP
Image Courtesy: Facebook
ഏറെ ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ബിഗ് ബോസ് മലയാളം അതിന്റെ ഏഴാം സീസണിൽ എത്തി നിൽക്കുകയാണ്.
ബിഗ് ബോസ് മലയാളം ഇതുവരെയുള്ള സീസണുകളിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റിയ മത്സരാർത്ഥികൾ ആരൊക്കെ ?
ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ മത്സരാർത്ഥികളിൽ ഒരാൾ നടി ശ്വേത മേനോൻ ആണ്.
സീസൺ ഒന്നിലെ മത്സരാർത്ഥിയായിരുന്നു ശ്വേത ഒരു ദിവസം ഒരു ലക്ഷം രൂപയായിരുന്നു പ്രതിഫലമായി കൈപ്പറ്റിയിരുന്നത്.
രണ്ടാമത് രഞ്ജിനി ഹരിദാസാണ്. ഒരു ദിവസത്തേക്ക് 80,000 രൂപയായിരുന്നു പ്രതിഫലമായി നൽകിയിരുന്നത് എന്നാണ് റിപ്പോർട്ട്.
മൂന്നാമത് നടൻ അനൂപ് ചന്ദ്രൻ. താരത്തിന് പ്രതിദിനം 71,000 രൂപയായിരുന്നു പ്രതിഫലമായി ലഭിച്ചിരുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.
ആദ്യ സീസണിലെ മത്സരാർത്ഥിയായിരുന്നു നടിയും അവതാരകയുമായ പേളി മാണി. താരത്തിന് 50000 രൂപയായിരുന്നു ഒരു ദിവസം ലഭിച്ചത്.
ബിഗ് ബോസ് രണ്ടാം സീസണിലെ മത്സരാർത്ഥിയായിരുന്നു ആര്യ. ഒരു ദിവസം 50000 രൂപയായിരുന്നു ആര്യയുടെ പ്രതിഫലം.