November 01 2025

SHIJI MK

Image Courtesy: Freepik

തെറ്റ് ചെയ്യല്ലേ, തൈര് സൂക്ഷിക്കാന്‍ പാത്രം ശ്രദ്ധിക്കണം

കട്ട തൈര് ഇല്ലാതെ പലര്‍ക്കും ചോറിറങ്ങില്ല. കടകളില്‍ നിന്ന് തൈര് വാങ്ങിക്കുന്നത് ഒഴിവാക്കാനായി വീടുകളില്‍ ഉണ്ടാക്കുന്നവരും നിരവധിയാണ്. എന്നാല്‍ വീട്ടില്‍ ഉണ്ടാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

തൈര്

ദഹനം മെച്ചപ്പെടുത്തുന്നു, പ്രതിരോധശേഷി വര്‍ധിപ്പിക്കും, അസ്ഥികള്‍ ശക്തമാക്കും, ചര്‍മ്മത്തിന് ഗുണം ചെയ്യും തുടങ്ങി ഒട്ടേറെ ഗുണങ്ങള്‍ തൈരിനുണ്ട്.

ഗുണങ്ങള്‍

എന്നാല്‍ തൈര് സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന പാത്രത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. പാത്രം തെറ്റായി ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നു.

എന്നാല്‍

തൈര് ഒരിക്കലും പ്ലാസ്റ്റിക് പാത്രത്തില്‍ സൂക്ഷിക്കാന്‍ പാടുള്ളതല്ല. ഇത്തരം പാത്രങ്ങളിലെ ബിപിഎ പോലുള്ള രാസവസ്തുക്കള്‍ ആരോഗ്യത്തിന് ദോഷം ചെയ്യും.

പ്ലാസ്റ്റിക്

അലുമിനിയം പാത്രങ്ങളും തൈര് സൂക്ഷിക്കാന്‍ ഒട്ടും നല്ലതല്ല. അലുമിനിയം റിയാക്ടീവാണ്, അതിനാല്‍ ഇവ തൈരുമായി ചേരുമ്പോള്‍ ശരീരത്തിന് ദോഷം ചെയ്യുന്ന തരത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കും.

അലുമിനിയം

മാത്രമല്ല, അലുമിനിയം പാത്രത്തില്‍ വെക്കുന്നത് ലോഹരുചി തൈരിനുണ്ടാകുന്നതിനും കാരണമാകുന്നു. അതിനാല്‍ ഒരിക്കലും ലോഹപാത്രങ്ങളില്‍ തൈര് സൂക്ഷിക്കരുത്.

ലോഹം

തൈര് സൂക്ഷിക്കാന്‍ ഗ്ലാസ് പാത്രങ്ങള്‍ തിരഞ്ഞെടുക്കാം. പൊട്ടാത്തതും പോറലില്ലാത്തുമായ ഗ്ലാസ് പാത്രം വേണം തൈര് സൂക്ഷിക്കാനായി തിരഞ്ഞെടുക്കാന്‍. അല്ലാത്തപക്ഷം ദുര്‍ഹന്ധം വരെ ഉണ്ടായേക്കാം.

ഗ്ലാസ്

മണ്‍പാത്രങ്ങളിലായി പണ്ടുകാലത്തൊക്കെ തൈര് സൂക്ഷിച്ചിരുന്നത്. ഇത്തരം പാത്രങ്ങളില്‍ സൂക്ഷിക്കുന്നത് തൈര് പെട്ടെന്ന് പുളിക്കാന്‍ സഹായിക്കും. സുക്ഷിരങ്ങളുള്ള മണ്‍പാത്രങ്ങളില്‍ ഈര്‍പ്പവും ബാക്ടീരിയയും വര്‍ധിക്കും.

മണ്‍പാത്രം