November 03 2025

SHIJI MK

Image Courtesy: Getty Images

കൊളസ്‌ട്രോള്‍ ഉയര്‍ന്നാല്‍ ശരീരം ഈ ലക്ഷണങ്ങള്‍ കാണിക്കും

കൊളസ്‌ട്രോള്‍ ഇല്ലാത്തവര്‍ ഇന്ന് ചുരുക്കം. പ്രായമായവരേക്കാള്‍ കൂടുതല്‍ കൊളസ്‌ട്രോള്‍ ഇന്ന് കീഴ്‌പ്പെടുത്തുന്നത് യുവാക്കളെയാണ്. നിങ്ങള്‍ക്കും കൊളസ്‌ട്രോളുണ്ടോ?

കൊളസ്‌ട്രോള്‍

പ്രധാനമായും രണ്ട് തരത്തിലാണ് കൊളസ്‌ട്രോളുള്ളത്. നല്ല കൊളസ്‌ട്രോള്‍, ചീത്ത കൊളസ്‌ട്രോള്‍ എന്നിങ്ങനെയാണ് ആ രണ്ട് തരങ്ങള്‍. ഓരോ കൊളസ്‌ട്രോളും ഓരോ കാര്യങ്ങള്‍ അര്‍ത്ഥമാക്കുന്നു.

തരങ്ങള്‍

ശരീരത്തിന് ആവശ്യമായ കൊളസ്‌ട്രോള്‍ ആണ് നല്ല കൊളസ്‌ട്രോള്‍ എന്നത്. എന്നാല്‍ ചീത്ത കൊളസ്‌ട്രോള്‍ നിങ്ങളുടെ ശരീരത്തെ മോശമായി ബാധിക്കും.

നല്ല കൊളസ്‌ട്രോള്‍

ശരീരത്തില്‍ അമിതവണ്ണം ഉണ്ടാകാന്‍ വഴിക്കുന്ന ചീത്ത കൊളസ്‌ട്രോള്‍, ഹൃദയത്തിന്റെ ആരോഗ്യത്തെയും മോശമാക്കും. അതുകൊണ്ട് തന്നെ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.

വണ്ണം

വേനല്‍ക്കാലത്തും നിങ്ങളുടെ പാദങ്ങളിലും കാലുകളിലും നന്നായി തണുത്തിരിക്കുന്നത് ശരീരത്തില്‍ കൊളസ്‌ട്രോള്‍ ഉയര്‍ന്നു എന്നതിന്റെ ലക്ഷണമാണ്.

തണുപ്പ്

ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉള്ളവരില്‍ കാലുവേദന രൂക്ഷമായിരിക്കും. നിതംബത്തിലോ അല്ലെങ്കില്‍ കാലിന്റെ തുടയിലോ നിങ്ങള്‍ക്ക് വേദന അനുഭവപ്പെടാറുണ്ടോ?

കാലുവേദന

കൊളസ്‌ട്രോള്‍ ശരീരത്തില്‍ ഉയരുമ്പോള്‍ രക്തയോട്ടം കുറയും. ഇതുവഴി നിങ്ങളുടെ ചര്‍മ്മത്തിന്റെ നിറത്തില്‍ വ്യത്യാസം സംഭവിക്കും.

നിറം

കാലുകളില്‍ ദീര്‍ഘകാലമായി ഉണങ്ങാത്ത മുറിവുകളോ വ്രണങ്ങളോ ഉണ്ടാകുന്നതും ശരീരത്തില്‍ കൊളസ്‌ട്രോള്‍ ഉയര്‍ന്നത്തിന്റെ ലക്ഷണമാണ്.

മുറിവ്