November 02 2025
SHIJI MK
Image Courtesy: Unsplash
നന്നായി ഉറങ്ങാമെന്ന് കരുതി കിടന്നാല്‍ പോലും പലര്‍ക്കും അതിന് സാധിക്കാറില്ല. രാത്രിയില്‍ ഇടയ്ക്കിടെ ഉറക്കം ഉണരുന്ന സ്ത്രീകള്‍ക്ക് ആയുസ് കുറയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
8,000 പുരുഷന്മാരെയും സ്ത്രീകളെയും പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. നിങ്ങള്‍ രാത്രിയില്‍ ഇടയ്ക്കിടെ ഉണരുന്നയാളാണോ?
നന്നായി ഉറങ്ങുന്നതിനിടെ രാത്രിയില്‍ ഉണരുന്നതിന് പല കാരണങ്ങളുണ്ട്. തലച്ചോറിന്റെ സ്വാഭാവിക പ്രതികരണമാണ് ഇതെന്നാണ് പഠനങ്ങളില്‍ പറയുന്നത്.
പുരുഷന്മാരെ അപേക്ഷിച്ച് രാത്രിയില്‍ കൂടുതലായി ഇടയ്ക്കിടെ ഉറക്കത്തില്‍ നിന്നും എഴുന്നേല്‍ക്കുന്നത് സ്ത്രീകളാണെന്നാണ് ഇരുവിഭാഗത്തെയും നിരീക്ഷിച്ചതില്‍ നിന്ന് വ്യക്തമായത്.
പുരുഷന്മാരെ അപേക്ഷിച്ച് രാത്രിയില്‍ കൂടുതലായി ഇടയ്ക്കിടെ ഉറക്കത്തില്‍ നിന്നും എഴുന്നേല്‍ക്കുന്നത് സ്ത്രീകളാണെന്നാണ് ഇരുവിഭാഗത്തെയും നിരീക്ഷിച്ചതില്‍ നിന്ന് വ്യക്തമായത്.
ഇങ്ങനെ സംഭവിക്കുന്ന സ്ത്രീകളില്‍ 60 മുതല്‍ 100 ശതമാനം വരെ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അത് മൂലം അവര്‍ മരണപ്പെടുകയും ചെയ്യുന്നു.
ഉറക്കമില്ലായ്മ ഹൃദയത്തെ ഗുരുതരമായി തന്നെ ബാധിക്കുന്നു. സിര്‍കാഡിയന്‍ റിഥം എന്നറിയപ്പെടുന്ന ബോഡി ക്ലോക്കില്‍ തടസം ഉണ്ടാകുന്നത് ധമനികളില്‍ കൊഴുപ്പടിയുന്നതിന് കാരണമാകും.
എന്നാല്‍ ആരോഗ്യക്കുറവുള്ള ആളുകളില്‍ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഇരട്ടിയാകുമെന്നും പഠനത്തില്‍ പറയുന്നു. ഓരോരുത്തരുടെയും ആരോഗ്യം അനുസരിച്ച് ഫലത്തില്‍ മാറ്റം സംഭവിക്കും.