01 July 2025
Sarika KP
Image Courtesy: Instagram
ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ബി ഗ് ബോസിന്റെ ഏഴാം സീസൺ ആണ് മലയാളത്തിൽ വരാൻ പോകുന്നത്.
പുതിയ സീസണിന്റെ പ്രമോകൾ വന്നതോടെ ആരൊക്കെയാകും ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ മാറ്റുരയ്ക്കുക എന്ന പ്രെഡിക്ഷനുമായി ഷോ പ്രേമികളും രംഗത്തെത്തി.
പുതിയ സീസണിന്റെ പ്രമോകൾ വന്നതോടെ ആരൊക്കെയാകും ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ മാറ്റുരയ്ക്കുക എന്ന പ്രെഡിക്ഷനുമായി ഷോ പ്രേമികളും രം ഗത്തെത്തി.
ഈ അവസരത്തിൽ പ്രേക്ഷകർ പറയുന്ന ചില പ്രെഡിക്റ്റഡ് മത്സരാർത്ഥികളുടെ ലിസ്റ്റുകൾ പുറത്തുവന്നിരിക്കുകയാണ്.
നിലവിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന രേണു സുധിയാണ് ഒരാളെന്ന് ബിഗ് ബോസ് മല്ലു ടോക്സ് റിപ്പോർട്ട് ചെയ്യുന്നു.
റാപ്പർ വേടൻ എന്ന ഹിരൺ ദാസിന്റെ പേരും പ്രെഡിക്ഷൻ ലിസ്റ്റിൽ ഉയർന്ന് കേൾക്കുന്നുണ്ട്. എന്നാൽ വേടൻ വരാൻ വളരെ വിരളമാണ്.
അനുമോൾ, ജാസി, നടൻ ശരത്ത്, ജിഷിൻ മോഹൻ, അലൻ ജോസ് പെരേര, നാഗ സൈരന്ദ്രി, ശ്രീകല ശശിധരൻ, തൊപ്പി, ബീന ആന്റണി, എന്നിങ്ങനെ പോകുന്നു പ്രെഡിക്ഷൻ ലിസ്റ്റുകൾ.
സംരംഭകനായ അരുൺ നായർ, അവതാരകൻ റോഹൻ, ബിനീഷ് ബാസ്റ്റിൻ, ബിജു സോപാനം, മായാ കൃഷ്ണൻ, രേഖ രതീഷ്, ആർ ജെ അഞ്ജലി എന്നിങ്ങനെയുള്ളവരുടെ പേരും പ്രെഡിക്ഷൻ ലിസ്റ്റിലുണ്ട്.