30 June 2025

TV9 MALAYALAM

എഴുന്നേല്‍ക്കുമ്പോള്‍ തല കറങ്ങുന്നുണ്ടോ? പേടിക്കേണ്ട, പരിഹാരമുണ്ട്‌

Image Courtesy: Getty

പെട്ടെന്ന് എഴുന്നേല്‍ക്കുമ്പോള്‍ ചിലര്‍ക്ക് തലകറക്കം അനുഭവപ്പെടാറുണ്ട്. തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തില്‍ താല്‍ക്കാലികമായ കാലതാമസം മൂലമാണ് ഇതുണ്ടാകുന്നത്‌

തലകറക്കം

ഇത്തരത്തിലുണ്ടാകുന്ന തലകറക്കം ചിലര്‍ക്ക് പെട്ടെന്ന് മാറും. എന്നാല്‍ മറ്റു ചിലരില്‍ ഇരുന്നുകഴിഞ്ഞാലും രക്തസമ്മര്‍ദ്ദം കുറയുകയും, കുറച്ചു നേരത്തേക്ക് തുടരുകയും ചെയ്യും

പ്രശ്‌നം

ഓർത്തോസ്റ്റാറ്റിക് ഹൈപ്പോടെൻഷൻ എന്നറിയപ്പെടുന്ന ഈ പ്രശ്നം ആളുകളെ വീഴാൻ ഇടയാക്കും. ഇതു പരിക്കിനും കാരണമാകാം

ഹൈപ്പോടെൻഷൻ

ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഡോക്ടറെ നിര്‍ബന്ധമായും കാണണം. എന്നാല്‍ ശീലങ്ങളില്‍ ചില മാറ്റങ്ങളും വരുത്താം

പരിഹാരം

നന്നായി വെള്ളം കുടിക്കണം. ദാഹം തോന്നുന്നതുവരെ വരെ കാത്തിരിക്കരുത്. മദ്യം ഒഴിവാക്കണം. മദ്യപാനം നിര്‍ജ്ജലീകരണത്തിന് കാരണമാകാം

വെള്ളം

വലിയ അളവില്‍ ഭക്ഷണം കഴിക്കരുത്. പോസ്റ്റ്പ്രാൻഡിയൽ ഹൈപ്പോടെൻഷൻ എന്ന അനുബന്ധ അവസ്ഥ ഭക്ഷണം കഴിച്ചതിനു ശേഷം രക്തസമ്മർദ്ദം കുറയാൻ കാരണമാകും

ഭക്ഷണം

കാലുകൾക്ക് താങ്ങ് നൽകുക. കംപ്രഷൻ സ്റ്റോക്കിംഗുകൾ സഹായിച്ചേക്കാം. എഴുന്നേല്‍ക്കുമ്പോള്‍ ശ്രദ്ധിക്കണം.  

കാലുകൾക്ക്

ഈ ലേഖനത്തെ വിദഗ്ധ വൈദ്യോപദേശത്തിന് പകരമായി കാണരുത്. ടിവി 9 മലയാളം ഇതില്‍ പറയുന്ന കാര്യങ്ങള്‍ സ്ഥിരീകരിക്കുന്നില്ല

നിരാകരണം

Blood Pressure 1