22 September 2026
Jenish Thomas
Image Courtesy: Social Media
ബിഗ് ബോസ് മലയാളം സീസൺ 8 ആരംഭിച്ച് അത് ഏകദേശം മൂന്നാമത്തെ ആഴ്ച പിന്നിട്ടു. ഫെയിമിനൊപ്പം ഒരു വൻ തുക സമ്പാദിക്കാനുള്ള വഴിയും കൂടിയാണ് ബിഗ് ബോസ്.
ഏറ്റവും കുറഞ്ഞത് 5,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ പ്രതിദിനം പ്രതിഫലമായി താരങ്ങൾ വാങ്ങിയാണ് ഷോയിൽ പങ്കെടുക്കുന്നതെന്നാണ് ചില ചർച്ചകൾ വ്യക്തമാക്കുന്നത്.
എട്ടാം സീസണിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് ഗായത്രി സുരേഷ് ആണെന്ന് മിക്കവരും അഭിപ്രായപ്പെടുന്നത്. താരത്തിന് ലഭിക്കുന്ന പ്രതിഫലം ഏകദേശം 1 ലക്ഷം രുപ വരെയാണെന്നാണ് സൂചന
ഗായത്രി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് രാഹുൽ ഈശ്വരാണ്. ഏകദേശം 45,000 മുതൽ 50,000 രൂപയാണ് ഒരു ദിവസം രാഹുൽ ഈശ്വരന് ലഭിക്കുന്നത്
സീരിയൽ താരങ്ങളായ മൃദുല വിജയുടെയും ശ്രീലയയുടെയും ഒരു ദിവസത്തെ റെമ്യൂണറേഷൻ 40,000 രൂപയോളം വരും
സിനിമ താരം സൂമേഷ് ചന്ദ്രനും സീരിയൽ താരം നോബി ബിനുവും ഏകദേശം 30,000 രൂപയാണ് ഒരു ദിവസത്തേക്ക് വാങ്ങുന്നത്.
സീരിയൽ താരം ജസീല പർവീൺ, സോഷ്യൽ മീഡിയ താരം ശ്രീലക്ഷ്മി അറയ്ക്കൽ, ആർജെ അഞ്ജലി എന്നിവർക്ക് ഒരു ദിവസത്തേക്ക് ലഭിക്കുന്നത് 25,000 രൂപ
സോഷ്യൽ മീഡിയ താരങ്ങളായ വിക്കി തഗ്ഗ്, കടൽക്കൊമ്പൻ, ആസിഫ് എന്നിവർക്ക് 15,000ത്തിനും 20,000നും ഇടയിലാണ് ലഭിക്കുന്നത്.
നേഹ ഫാത്തിമ, ഗൗതം ശശി എന്നിവർക്ക് 10,000ത്തിനും 15,000ത്തിനും ഇടയിലാണ് വേതനം ലഭിക്കുക
ഇവർക്ക് പുറമെ അഗ്നിപരീക്ഷയിലൂടെയ ബിഗ് ബോസിൽ എത്തിയ എൽദോ, രാകേഷ്, ലോലിറ്റ, ഷിജിൻ, താഷി, ഷിബിന എന്നിവർക്ക് കുറഞ്ഞത് 5000 രൂപയെങ്കിലും ഒരു ദിവസത്തേക്ക് പ്രതിഫലം കിട്ടും