5 September 2026

Nithya V

ബിഗ് ബോസ് മലയാളത്തിൽ ഇത്തവണ ഗേ കപ്പിൾ? കൂടെ ഇവരെല്ലാം 

Photo Credit: Social Media

മലയാള മിനിസ്‌ക്രീൻ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ബിഗ് ബോസ് മലയാളം സീസൺ 8  സെപ്റ്റംബർ 6 മുതൽ ആരംഭിക്കുകയാണ്.

ബിഗ് ബോസ്

ഏഷ്യാനെറ്റിലും ജിയോ ഹോട്ട്സ്റ്റാറിലും നടക്കുന്ന ഗ്രാന്റ് ലോഞ്ച് ചടങ്ങിൽ മോഹൻലാൽ മത്സരാർത്ഥികളെ വീടുകളിലേക്ക് സ്വാഗതം ചെയ്യും.

ഗ്രാന്റ് ലോഞ്ച്

" ജയിച്ചാൽ മാത്രം പോരാ, ജയിച്ചുകൊണ്ടിരിക്കണം" എന്ന ടാഗ്‌ലൈനോടെയാണ് എട്ടാം സീസൺ എത്തുന്നത്.

ടാഗ് ലൈൻ

ഔദ്യോഗിക പട്ടിക നാളത്തെ ലോഞ്ച് ചടങ്ങിൽ മാത്രമേ വ്യക്തമാകൂ എങ്കിലും, സോഷ്യൽ മീഡിയയിൽ ചില പേരുകൾ ഉയരുന്നുണ്ട്.

ആരെല്ലാം

മലയാളികളുടെ പ്രിയങ്കരിയായ നടി ഭാമയുടെ പേരാണ് സാധ്യതാ പട്ടികയിൽ പ്രധാനമായും ഉയർന്നുകേൾക്കുന്നത്.

ഭാമ

രാഹുൽ ഈശ്വർ, ശ്രീലക്ഷ്മി അറക്കൽ, ബിജു സോപാനം, ലക്ഷ്മി നക്ഷത്ര, സിദ്ധാർത്ഥ് പ്രഭു, മൃദുല വിജയ്, നിത പ്രോമി, മേഘ്ന വിൻസന്റ് എന്നിവരും പ്രെഡിക്ഷൻ ലിസ്റ്റിലുണ്ട്.

ലിസ്റ്റ്

കൂടാതെ, ഗേ കപ്പിളായ സോനു, നികേഷ് എന്നിവരുടെ പേരും ഉയർന്നു കേൾക്കുന്നുണ്ട്. കഴിഞ്ഞ സീസണിൽ ലെസ്ബിയൻ കപ്പിളായി ആദില-നൂറ എത്തിയിരുന്നു.

ഗേ കപ്പിൾ

അഗ്നിപരീക്ഷയിൽ തിരഞ്ഞെടുക്കപ്പെട്ട സാധാരണക്കാരും സെലിബ്രിറ്റികൾക്കൊപ്പം ബിഗ് ബോസ് ഹൗസിൽ മാറ്റുരയ്ക്കും.

അഗ്നിപരീക്ഷ