04 September 2026
ASHLI C
Photo Credit: Ather Website
പപ്പായ കഴിച്ചു കഴിഞ്ഞാൽ പുറത്തേക്ക് എറിയുന്ന ഒന്നാണ് പപ്പായ വിത്ത്. എന്നാൽ അതിനു നിരവധി ആരോഗ്യഗുണങ്ങളാണ് ഉള്ളത്.
പപ്പായ വിത്ത് കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും.
കരളിലെ വിഷാംശങ്ങൾ പുറന്തള്ളാനും കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും പപ്പായ വിത്ത് കഴിക്കുന്നത് നല്ലതാണ്.
വൃക്കകളിലെ വിഷാംശം പുറന്തള്ളാനും അണുബാധ ഇല്ലാതാക്കാനും പപ്പായ വിത്ത് കഴിക്കുന്നത് വളരെ നല്ലതാണ്.
പപ്പായ വിത്തിൽ അടങ്ങിയിരിക്കുന്ന കാർപെയിൻ വയറ്റിലെ വിരകളെ ഇല്ലാതാക്കാൻ സഹായിക്കുന്നു.
ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിരിക്കുന്നതിനാൽ പപ്പായ വിത്ത് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
പപ്പായ വിത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി മറ്റ് ആന്റിഓക്സിഡന്റുകൾ എന്നിവ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും.
പപ്പായ വിത്ത് കഴിക്കുന്നത് ചർമ്മത്തിന്റെ തിളക്കം വർദ്ധിക്കാൻ സഹായിക്കും.