04   September 2026

Prasanth Kumar

9000mAh ബാറ്ററിയുള്ള 5G ഫോൺ! പോക്കോ X8 5G എത്തി

Photo Credit: Flipkart

പോക്കോ X8 സീരീസിന്റെ ഭാഗമായി പോക്കോ X8 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 30000 രൂപയിൽ താഴെ പ്രാരംഭ വിലയിലാണ് ഇത് അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

പോക്കോ X8 5G

120Hz 6.83-ഇഞ്ച് 1.5K OLED ഡിസ്പ്ലേ, 3200 nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+| ഡോൾബി വിഷൻ, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

ഡിസ്പ്ലേ

ഒക്ട കോർ (4x A78 2.4GHz+4x A55 1.8GHz ക്രിയോ സിപിയുവിൽ) സ്നാപ്ഡ്രാഗൺ 6s ജെൻ 4 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോണിന്റെ കരുത്ത്.

പ്രോസസർ

50MP മെയിൻ ക്യാമറ, 8MP അൾട്രാ-വൈഡ് ക്യാമറ, 16MP ഫ്രണ്ട് ക്യാമറ 1080p വീഡിയോ റെക്കോർഡിംഗ് എന്നിവ ഇതിലുണ്ട്.

ക്യാമറ

67W ഹൈപ്പർചാർജ് ഫാസ്റ്റ് ചാർജിംഗ്, 22.5W റിവേഴ്സ് ചാർജിംഗ് എന്നിവയുള്ള 9000mAh ബാറ്ററി ഈ പോക്കോ ഫോണിലുണ്ട്.

ബാറ്ററി

ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, Xiaomi ഹൈപ്പർ OS, IP66+IP68+IP69+IP69K റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA / NSA, ഡ്യുവൽ 4G VoLTE

മറ്റ് പ്രധാന ഫീച്ചറുകൾ

പോക്കോ X8 5ജി 6GB+128GB - 29,999 രൂപ, 8GB+ 128GB - 32,999 രൂപ, 8GB+ 256GB- 35,999 രൂപ എന്നിങ്ങനെയാണ് വില.

പോക്കോ X8 5ജി വില

ലോഞ്ച് ഓഫറിന്റെ ഭാഗമായി 2,000 രൂപ കൂപ്പൺ ഡിസ്കൗണ്ട്, 1000 രൂപ ബാങ്ക്/ എക്സ്ചേഞ്ച് ഡിസ്കൗണ്ട്, നോ കോസ്റ്റ് ഇഎംഐ ഓപ്ഷൻ എന്നിവയുണ്ട്. 

ലോഞ്ച് ഓഫർ

ഫിയറി ഓറഞ്ച്, കറുപ്പ്, ഫ്രോസ്റ്റ് വൈറ്റ് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്, സെപ്റ്റംബർ 11ന് ഉച്ചയ്ക്ക് 12 മുതൽ ഫ്ലിപ്കാർട്ട് വഴി വിൽപ്പന ആരംഭിക്കും. 

കളർ ഓപ്ഷനുകൾ, ലഭ്യത