15 December 2025

Jayadevan A M

മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ

Image Courtesy: Facebook

ഇന്ത്യയിലെ പല സ്ഥലങ്ങളിലായി ലയണല്‍ മെസി സന്ദര്‍ശനം നടത്തിയപ്പോള്‍ അദ്ദേഹം എന്ന് കേരളത്തിലെത്തുമെന്നാണ് ആരാധകരുടെ ചോദ്യം

ലയണല്‍ മെസി

മെസി എന്നെങ്കിലും കേരളത്തിലെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കേരളം സന്ദര്‍ശിച്ചിട്ടുള്ള പ്രമുഖ 6 ഫുട്‌ബോള്‍ താരങ്ങളെ നോക്കാം

കേരളം

ഇതിഹാസതാരം ഡീഗോ മറഡോണ കേരളം സന്ദര്‍ശിച്ചിരുന്നു. ഒരു ജ്വല്ലറി ശൃംഖലയുടെ പുതിയ ഷോറൂം ഉദ്ഘാടനത്തിന്‌ 2012-ൽ കണ്ണൂരിലാണ് അദ്ദേഹം എത്തിയത്

ഡീഗോ മറഡോണ

ബ്രസീലിന്റെ സൂപ്പർ താരം റൊണാൾഡീഞ്ഞോ കേരളത്തിലെത്തിയിട്ടുണ്ട്. സെയ്ത് നാഗ്ജി ഫുട്ബോൾ ടൂർണമെന്റിന്റെ ബ്രാൻഡ് അംബാസഡറായി 2016ലാണ് അദ്ദേഹം കോഴിക്കോട് എത്തിയത്‌

റൊണാൾഡീഞ്ഞോ

റോബര്‍ട്ടോ കാര്‍ലോസാണ് കേരളത്തിലെത്തിയ മറ്റൊരു പ്രമുഖ താരം. ഐഎസ്എല്ലിന്റെ ഭാഗമായാണ് കാര്‍ലോസ് കൊച്ചിയിലെത്തിയത്‌

റോബർട്ടോ കാർലോസ്

ഫ്രാന്‍സിന്റെയും, ചെല്‍സിയുടെയും സൂപ്പര്‍ താരമായിരുന്ന ഫ്ലോറന്റ് മലൂദയും കേരളത്തിലെത്തിയിട്ടുണ്ട്. ഐഎസ്എല്ലിന്റെ ഭാഗമായാണ് താരമെത്തിയത്‌

ഫ്ലോറന്റ് മലൂദ

പ്രമുഖ താരമായ ഡേവിഡ് ജയിംസ് കേരളത്തിന് അപരിചിതനല്ല. ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ നായകനും മുന്‍ പരിശീലകനുമാണ്.

ഡേവിഡ് ജെയിംസ്

ബള്‍ഗേറിയയുടെയും, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും സൂപ്പര്‍ താരമായിരുന്ന ദിമിതർ ബെർബറ്റോവ് കേരളത്തില്‍ കളിച്ചിട്ടുണ്ട്. 2017-18 സീസണില്‍ ബ്ലാസ്റ്റേഴ്‌സ് താരമായിരുന്നു

ദിമിതർ ബെർബറ്റോവ്