09 December 2025

Jayadevan A M

ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?

Image Courtesy: PTI

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീര്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. അദ്ദേഹത്തിന് ലഭിക്കുന്ന ശമ്പളം എത്രയാണെന്ന് നോക്കാം

ഗൗതം ഗംഭീര്‍

ഗൗതം ഗംഭീറിന് പരിശീലകനെന്ന നിലയില്‍ എത്ര രൂപയാണ് ശമ്പളമെന്ന് ഔദ്യോഗിക സ്ഥിരീകരണമില്ല. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗംഭീറിന് കിട്ടുന്നത് എത്രയാണെന്ന് നോക്കാം

ശമ്പളം

ഗൗതം ഗംഭീറിന് പ്രതിവർഷം 12 കോടി രൂപ മുതൽ 14 കോടി രൂപ വരെ ശമ്പളം ലഭിക്കുന്നുവെന്ന് വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു

14 കോടി രൂപ 

മുന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് ലഭിച്ചതിനെക്കാള്‍ ഗംഭീറിന് കിട്ടുന്നുവെന്ന് റിപ്പോര്‍ട്ട്. ദ്രാവിഡിന് 12 കോടിയായിരുന്നു പ്രതിഫലമെന്നാണ് റിപ്പോര്‍ട്ട്‌

ദ്രാവിഡിനെക്കാള്‍

മൂന്ന് വര്‍ഷത്തേക്ക് ബിസിസിഐക്ക് ഗംഭീറുമായി കരാറുള്ളത്. 2027ലെ ഏകദിന ലോകകപ്പ് വരെയാണ് ഗംഭീറിന്റെ കരാര്‍.

കരാർ

ശമ്പളത്തിന്റെ പുറമെ മറ്റ് ആനുകൂല്യങ്ങളും ഗംഭീറിന് ലഭിക്കും. വിദേശ പര്യടനങ്ങളില്‍ ഏകദേശം 21,000 രൂപ പ്രതിദിന അലവന്‍സ് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്‌

ആനുകൂല്യങ്ങൾ

ബിസിനസ് ക്ലാസ് വിമാന യാത്ര, ഫൈവ് സ്റ്റാര്‍ താമസ സൗകര്യം തുടങ്ങിയവും ടീം പര്യടനങ്ങളില്‍ ഗംഭീറിന് ലഭിക്കും

ബിസിനസ് ക്ലാസ്

പൊതുവായ വിവരങ്ങളുടെയും, വിവിധ റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയ വെബ്‌സ്‌റ്റോറിയാണിത്. വിവരങ്ങളിലെ കൃത്യത ടിവി 9 മലയാളം ഉറപ്പുനല്‍കുന്നില്ല

നിരാകരണം