08 December 2025
Jayadevan A M
Image Courtesy: PTI
സഞ്ജു സാംസണ്‍ ഐപിഎല്ലില്‍ വന്നിട്ട് 14 വര്‍ഷം പിന്നിട്ടു. താരം ഇതുവരെ ഐപിഎല്ലില്‍ ശമ്പളയിനത്തില്‍ സമ്പാദിച്ചത് എത്രയെന്ന് നോക്കാം
2012 ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായിരുന്നു സഞ്ജു. അന്ന് ലഭിച്ചത് എട്ട് ലക്ഷം രൂപയായിരുന്നു.
2013ല്‍ സഞ്ജു രാജസ്ഥാന്‍ റോയല്‍സിലെത്തി. സഞ്ജുവിന് രാജസ്ഥാന്‍ റോയല്‍സില്‍ ആദ്യം ലഭിച്ച പ്രതിഫലം 10 ലക്ഷം രൂപ
2014 ല്‍ സഞ്ജുവിന് രാജസ്ഥാന്‍ റോയല്‍സില്‍ ലഭിച്ചത് നാല് കോടി രൂപ. 2015 ലും തുകയില്‍ മാറ്റമുണ്ടായില്ല.
രാജസ്ഥാന് സസ്‌പെന്‍ഷന്‍ ലഭിച്ച 2016, 2017 വര്‍ഷങ്ങളില്‍ സഞ്ജു ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് കളിച്ചു. 4.20 കോടിയായിരുന്നു ഡല്‍ഹിയിലെ പ്രതിഫലം
2018 ല്‍ റോയല്‍സിലേക്ക് തിരികെയെത്തി. 2018 മുതല്‍ 2021 വരെ എട്ട് കോടിയായിരുന്നു പ്രതിഫലം. 2022 മുതല്‍ 2024 വരെ 14 കോടി. 2025ല്‍ 18 കോടിയായി.
2012 മുതല്‍ 2025 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഐപിഎല്ലില്‍ ശമ്പളയിനത്തില്‍ സഞ്ജു ₹108.58 കോടിയാണ് സമ്പാദിച്ചത്
അടുത്ത സീസണ്‍ മുതല്‍ സഞ്ജു കളിക്കുന്നത് ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി. ചെന്നൈയിലും കിട്ടുന്നത് 18 കോടി. അടുത്ത സീസണോടെ സഞ്ജുവിന് ലഭിച്ച ആകെ തുക ₹126.58 കോടിയാകും.