12 December 2025

Jayadevan A M

ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച് ഖാലിദ് ജമീലിന്റെ ശമ്പളമെത്ര?

Image Courtesy: Facebook

കഴിഞ്ഞ ഓഗസ്തിലാണ് ഖാലിദ് ജമീലിനെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായി നിയമിച്ചത്‌. ഏറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ ഈ പദവിയില്‍ ഒരു ഇന്ത്യക്കാരനെത്തുന്നത്‌

ഖാലിദ് ജമീല്‍

ഖാലിദ് ജമീലിന്റെ ശമ്പളത്തെക്കുറിച്ച് ഔദ്യോഗിക കണക്കുകള്‍ എഐഎഫ്എഫ് പുറത്തുവിട്ടില്ല. ലഭ്യമായ വിവരങ്ങള്‍ പരിശോധിക്കാം

ശമ്പളം

ഖാലിദ് ജമീലിന്റെ ശമ്പളം ₹1.2 കോടി പ്രതിവര്‍ഷം ആണെന്നാണ് എഐഎഫ്എഫ് വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്.

₹1.2 കോടി

ഖാലിദിനൊപ്പം പരിഗണിക്കപ്പെട്ടിരുന്ന കോണ്‍സ്റ്റന്റൈനും തര്‍ക്കോവിച്ചും 20 കോടിയിലധികം ആവശ്യപ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്‌

മറ്റുള്ളവര്‍

എന്നാല്‍ വിദേശ പരിശീലകരെ അപേക്ഷിച്ച് ജമീലിന് ലഭിക്കുന്ന തുക കുറവാണ്. അതുകൊണ്ട്‌ സാമ്പത്തിക വെല്ലുവിളി നേരിടുന്ന എഐഎഫ്എഫിന് ആശ്വാസമാണ് ജമീലിന്റെ നിയമനം

എഐഎഫ്എഫ്‌

മനോലോ മാർക്വസിൻ്റെ പിൻഗാമിയായാണ് ഖാലിദ് ജമീല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായത്. രണ്ട് വർഷത്തേക്കാണ് കരാർ. മികച്ച പ്രകടനം കാഴ്ചവച്ചാല്‍ ഇത് നീട്ടിയേക്കാം

പിന്‍ഗാമി

ഐലീഗ്, ഐഎസ്എല്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനാണ് ഈ 48കാരന്‍. ഇന്ത്യന്‍ ടീമിന്റെ കോച്ചാകുന്നതിന് മുമ്പ് ജംഷെദ്പുര്‍ എഫ്‌സിയുടെ പരിശീലകനായിരുന്നു

ശ്രദ്ധേയന്‍

ഫിഫ റാങ്കിങില്‍ 142-ാമതാണ് ഇന്ത്യ. പരിതാപകരമാണ് ടീമിന്റെ അവസ്ഥ. ഈ സാഹചര്യത്തില്‍ ടീമിനെ മെച്ചപ്പെട്ട നിലയിലെത്തിക്കുകയാണ് ജമീല്‍ നേരിടുന്ന വെല്ലുവിളി

വെല്ലുവിളി