Abdul Basith
04 August 2025
Abdul Basith
Pic Credit: Pexels
നമ്മളിൽ പലരും കട്ടൻ കാപ്പി കുടിക്കാറുണ്ട്. ഗുണങ്ങൾ പോലെ ദിവസേന കട്ടൻ കാപ്പി കുടിച്ചാൽ ചില ആരോഗ്യപ്രശ്നങ്ങളുമുണ്ടാവും.
കട്ടൻ കാപ്പിയിൽ ഉയർന്ന അളവിലുള്ള കഫീൻ ഹൃദയമിടിപ്പ് വർധിപ്പിച്ച് ഉത്കണ്ഠ കൂട്ടും. കട്ടൻ കാപ്പിയിലെ കഫീൻ പടപടപ്പിനും കാരണമാവും.
ഉയർന്ന അളവിൽ കാപ്പി കുടിച്ചാൽ കൂടുതൽ കഫീൻ ഉള്ളിലെത്തും. ഇങ്ങനെ കൂടുതൽ കഫീൻ ഉള്ളിലെത്തിയാൽ ഉറക്കതടസത്തിനും കാരണമാവും.
കഫീൻ രക്തസമ്മർദ്ദവും ഹൃദയമിടിപ്പും വർധിപ്പിക്കാൻ കാരണമാവും. ഹൃദയാരോഗ്യം മോശമായവർക്ക് ഇത് പ്രശ്നങ്ങളുണ്ടാക്കാൻ സാധ്യതയുണ്ട്.
ദിവസേന കട്ടൻ കാപ്പി കുടിയ്ക്കുന്നത് വയറിന് പ്രശ്നമുണ്ടാക്കും. അതുവഴി വയറുവേദനയും നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും ഉണ്ടായേക്കാം.
കട്ടൻ കാപ്പി ശരീരത്തിലെ ജലാംശം കുറയ്ക്കും. ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ കട്ടൻ കാപ്പി കുടിയ്ക്കുന്നതിലൂടെ ഡീഹൈഡ്രേഷൻ ഉണ്ടാവാം.
ദിവസവും കട്ടൻ കാപ്പി കുടിയ്ക്കുന്നത് കഫീൻ അഡിക്ഷനിലേക്ക് നയിച്ചേക്കാം. പെട്ടെന്ന് നിർത്തിയാൽ വിത്ഡ്രോവൽ സിംപ്ടംസും ഉണ്ടാവും.
കഫീൻ ചില മരുന്നുകളുമായി യോജിച്ചുപോവില്ല. കാപ്പിയിലെ കഫീൻ ആൻ്റിഡിപ്രസൻ്റുകളുടെയടക്കം ഫലം കുറയ്ക്കാൻ സാധ്യതയുണ്ട്.