3 August 2025
Nithya V
Image Credit: Unsplash, PTI
മൊബൈൽ ഫോണിൽ വെള്ളം കയറുന്നത് മഴക്കാലമായാൽ എല്ലാവരും അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്നമാണ്, അല്ലേ?
എന്നാൽ ഇനി അക്കാര്യമോർത്ത് ടെൻഷൻ വേണ്ട, മൊബൈൽ ഫോണിൽ വെള്ളം കയറിയാൽ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കിയാലോ..
വെള്ളത്തിൽ വീണ ഫോൺ ഉടൻ ഓണാക്കരുത്. അത് തനിയെ ഓഫായിട്ടില്ലെങ്കിൽ ഉടൻ ഓഫുചെയ്യുക. ഫോൺ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഓണാക്കരുത്.
ഫോണിന്റെ ഏതെങ്കിലും ബട്ടണിലോ കീയിലോ അമർത്തരുത്. കുലുക്കുകയോ വെള്ളം ഒഴിവാക്കാനായി കുടയുകയോ ചെയ്യരുത്.
വെള്ളത്തിൽ വീണ ഫോൺ ഓഫുചെയ്ത ഉടന്‍ തന്നെ സിം, മൈക്രോ എസ്ഡി കാർഡ്, ബാറ്ററി എന്നിവ നീക്കം ചെയ്യണം.
വെള്ളം ഒഴിവാക്കാൻ ചാർജർ പോയിന്റിലേക്കോ മറ്റ് ഭാഗങ്ങളിലോ ഊതരുത്. ഇത് ഫോണിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് വെള്ളം കയറാൻ കാരണമാകും.
ഫോണിലെ വെള്ളം തുണി കൊണ്ട് തുടച്ചെടുക്കാം. ഒരിക്കലും ഹെയർ ഡ്രയർ, മൈക്രോവേവ് എന്നിവ ഉപയോഗിച്ച് ഫോൺ ചൂടാക്കാൻ നോക്കരുത്.
ഫോൺ കൃത്യമായി പ്രവർത്തിക്കുന്നില്ലെങ്കിൽ കൂടുതൽ പരീക്ഷണങ്ങൾക്ക് മുതിരാതെ മൊബൈൽ കടകളോ, ഷോറൂമുകളോ സന്ദർശിക്കുക..