August 4 2025

SHIJI MK

Image Courtesy: Getty Images

ഏത് നിറത്തിലുള്ള മുട്ടയാണ് നല്ലത്? വെള്ളയോ തവിട്ടോ?

മുട്ട കഴിക്കാത്തവരുടെ എണ്ണം വളരെ കുറവാണ്. പോഷക സമൃദ്ധമായ മുട്ട നമ്മുടെ നാട്ടില്‍ സ്‌കൂളുകളില്‍ പോലും വിതരണം ചെയ്യുന്നു.

മുട്ട

വൈറ്റമിന്‍ എ, ബി 5, ബി 12, ബി  2, ഫോസ്ഫറസ്, ഫോളേറ്റ്, സെലിനിയം, കാത്സ്യം, സിങ്ക് തുടങ്ങിയ ധാരാളം പോഷകങ്ങള്‍ മുട്ടയില്‍ അടങ്ങിയിരിക്കുന്നു.

പോഷകം

രണ്ട് തരത്തിലുള്ള മുട്ടയാണ് ഇന്ന് വിപണിയില്‍ ലഭ്യമായിട്ടുള്ളത്. വെളുത്തതും തവിട്ടും. ഇവ രണ്ടും രണ്ടുതരത്തിലുള്ള ഗുണങ്ങളാണ് നല്‍കുന്നതെന്നാണ് വിശ്വാസം.

നിറം

രണ്ട് നിറത്തിലുള്ള മുട്ടയും ഒരുപോലുള്ള ആരോഗ്യ ഗുണങ്ങളാണ് പ്രദാനം ചെയ്യുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. രണ്ടിലും ഒരുപോലെ പ്രോട്ടീനും കൊഴുപ്പും വൈറ്റമിനുകളും അടങ്ങിയിരിക്കുന്നു.

എന്നാല്‍

മുട്ടയുടെ നിറം നിര്‍ണയിക്കുന്നതില്‍ കോഴിക്ക് വലിയ പങ്കുണ്ട്. വെളുത്ത കോഴിയാണെങ്കില്‍ വെളുത്ത മുട്ടയും തവിട്ട് നിറമാണെങ്കിലും തവിട്ട് നിറവുമായിരിക്കും മുട്ടയ്ക്ക്.

കോഴി

എന്നാല്‍ തവിട്ടോ ചുവപ്പോ നിറമുള്ള കോഴികളെ വളര്‍ത്താന്‍ ചെലവ് കൂടുതലാണ്. വെളുത്ത കോഴികള്‍ക്ക് ഇത്രയ്ക്ക് ചെലവ് ഇല്ലാത്തതിനാല്‍ ഇവയുടെ മുട്ടയ്ക്ക് അത്ര വിലയില്ല.

ചെലവ്

ഓരോ മുട്ടയിലും എത്ര അളവില്‍ പോഷകം അടങ്ങിയിരിക്കുന്നു എന്നത് ഇടുന്ന കോഴി കഴിക്കുന്ന ഭക്ഷണക്രമത്തെ അടിസ്ഥാനമാക്കിയായിരിക്കും.

പ്രോട്ടീന്‍

കോഴിക്ക് നിങ്ങള്‍ എന്ത് ഭക്ഷണമാണോ കൂടുതലായി കൊടുക്കുന്നത് അതിലുള്ള പോഷകം മുട്ടിയിലുണ്ടാകും. കോഴി അധിക സമയം വെയിലേറ്റാല്‍ മുട്ടയില്‍ വൈറ്റമിനുകള്‍ കൂടുതലാകും.

ഭക്ഷണം