20 April 2026

ASHLI C

മുഖം തിളങ്ങാൻ കട്ടൻ ചായ മതി! ഇങ്ങനെ ഉപയോ​ഗിക്കൂ

Image Credit: Getty Images

മുഖം തിളങ്ങുന്നതിനും ചർമ്മത്തിലെ അഴുക്കുകൾ നീക്കം ചെയ്യുന്നതിനും കട്ടൻചായ വളരെ നല്ലതാണ്.

കട്ടൻ ചായ 

കട്ടൻചായയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡൻസും വിറ്റമിൻസും മുഖം തിളങ്ങാൻ വളരെ നല്ലതാണ്.

ആന്റിഓക്സിഡന്റ്

കട്ടൻചായ തിളപ്പിച്ച ശേഷം അത് നന്നായി തണുക്കാൻ വയ്ക്കുക. ശേഷം ഒരു കോട്ടൺ തുണി ഉപയോഗിച്ച് മുഖത്ത് പുരട്ടി കൊടുത്ത് 15 മിനിറ്റിനു ശേഷം കഴുകിക്കളയുക.

ക്ലെൻസിംഗ് 

കട്ടൻചായയും തേനും ഉപയോഗിച്ച് ഫേസ് പാക്ക് തയ്യാറാക്കി തേക്കാം. രണ്ട് ടീസ്പൂൺ കട്ടൻചായയിലേക്ക് ഒരു ടീസ്പൂൺ തേൻ എന്ന രീതിയിലാണ് ചാലിച്ച് മുഖത്ത് തേക്കേണ്ടത്.

ഫേസ് പാക്ക്

ഉപയോഗിച്ച് ടി ബാഗുകൾ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച ശേഷം കണ്ണിന് മുകളിൽ വെക്കുന്നത് കണ്ണിന്റെ വീക്കം കുറയാനും കണ്ണ് താഴെയുള്ള കറുപ്പ് മാറാനും നല്ലതാണ്.

കണ്ണിലെ വീക്കം

നിങ്ങൾ വരണ്ട ചർമം ഉള്ളവരാണെങ്കിൽ കട്ടൻചായ തേക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം കാരണം ഇതു മുഖത്തെ ഓയിൽ കൂടുതലായി ഇല്ലാതാക്കുന്നു.

 വരണ്ട ചർമം 

ചായയിൽ പഞ്ചസാര പാടില്ല. കൂടാതെ ചൂടുള്ള കട്ടൻചായയും മുഖത്ത് തേക്കുവാൻ പാടില്ല.

ശ്രദ്ധിക്കുക

 നിങ്ങൾ സെൻസിറ്റീവ് സ്കിൻ ആണെങ്കിൽ മുഖത്ത് പുരട്ടുന്നതിന് മുന്നോടിയായി അല്പം കയ്യിൽ പുരട്ടി നോക്കുക. അലർജി ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രം മുഖത്ത് തേക്കുക.

അലർജി