19 April 2026
SHIJI MK
Image Credit: Getty Images
വീടുകളിലേക്ക് പാമ്പുകള്‍ കയറുന്നത് പലപ്പോഴും നമ്മള്‍ കാണാറുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് പാമ്പ് വീട്ടിലേക്ക് എത്തുന്നതെന്നും അത് ഇല്ലാതാക്കാന്‍ എന്താണ് ചെയ്യേണ്ടതെന്നും പലര്‍ക്കും അറിയില്ല.
എന്നാല്‍ പാമ്പുകള്‍ വീടുകളിലെത്തി കൂടുക്കൂട്ടാന്‍ ചില ഭക്ഷണങ്ങള്‍ കാരണമാകുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? വിശ്വസിച്ചേ പറ്റൂ, പാമ്പുകള്‍ക്ക് നമ്മുടെ വീട്ടിലും കൂടുക്കൂട്ടാനാകും.
കാടുപോലെ വീടിന് ചുറ്റും മരങ്ങളും പുല്ലും വളരുകയാണെങ്കില്‍ വീട്ടിലേക്കെത്തുന്ന പാമ്പുകളുടെ എണ്ണം സ്വാഭാവികമായും കൂടുതലായിരിക്കും. ഇതിന് പുറമെയുള്ള മറ്റ് കാരണങ്ങള്‍ നോക്കാം.
ഭക്ഷണം കഴിക്കാനായാണ് കൂടുതലായും പാമ്പുകള്‍ വീട്ടിലേക്ക് എത്തുന്നത്. ഇവ താമസിക്കുന്ന കാട്ടിലും മരത്തിലുമെല്ലാം ഭക്ഷണലഭ്യത കുറയുമ്പോള്‍ അതിനോട് ചേര്‍ന്നുള്ള വീടുകളില്‍ അഭയം പ്രാപിക്കും.
എല്ലാ പാമ്പുകളും മാംസം കഴിക്കുന്നവരാണ്. അതിനാല്‍ തന്നെ നിങ്ങളുടെ വീട്ടില്‍ എലികള്‍, തവളകള്‍, മുയലുകള്‍ തുടങ്ങിയ ജീവികള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും പാമ്പ് അവിടേക്ക് എത്തും.
എലിയെയും തവളയെയും മാത്രമല്ല, പാമ്പുകള്‍ മുട്ട, മണ്ണിര, കിളിപ്പുഴു തുടങ്ങിയവയെയും കഴിക്കാറുണ്ട്. വീട്ടില്‍ ഇവയുണ്ടെങ്കിലും പാമ്പുകള്‍ക്ക് കുശാല്‍ തന്നെ.
മാത്രമല്ല, ഭക്ഷണസാധനങ്ങള്‍ക്ക് പുറമെ വീടിന്റെ ചുറ്റുവട്ടത്ത് പൈന്‍, ഫിര്‍, ചന്ദനം തുടങ്ങിയ മരങ്ങള്‍ ഉണ്ടെങ്കിലും പാമ്പുകളെത്തും. ഇവയുടെ ഗന്ധമാണ് പാമ്പുകളെ ആകര്‍ഷിക്കുന്നത്.