19 APRIL 2026
NEETHU VIJAYAN
Image Courtesy: Getty Images
ചക്ക സീസണായതിനാൽ എല്ലാ വീടുകളിലും ചക്കയുണ്ടാകും. പച്ചയേക്കാൾ പഴുത്ത ചക്ക കഴിക്കാനാണ് എല്ലാവർക്കും ഇഷ്ടം. പക്ഷേ പച്ചാണെങ്കിൽ എങ്ങനെ പഴുപ്പിക്കും.
നല്ല മധുരമുള്ള വരിക്കച്ചക്കയോ കൂഴച്ചക്കയോ ആകട്ടെ ചില പൊടികൈകൾ ഉപയോഗിച്ചാൽ പറിച്ച ശേഷവും ഈസിയായി പഴുപ്പിച്ചെടുക്കാവുന്നതാണ്.
ചക്കയുടെ തണ്ട് അല്പം ചെത്തി മാറ്റി അവിടെ ഉണങ്ങിയ ഒരു കമ്പോ മരക്കഷ്ണമോ തറക്കുക. ഇത് ചക്കയുടെ ഉൾഭാഗത്ത് സ്വാഭാവികമായ ചൂട് കൂട്ടുകയും പെട്ടെന്ന് പഴുക്കുകയും ചെയ്യും.
ചക്ക ഒരു ചണച്ചാക്കിൽ പൊതിഞ്ഞു സൂക്ഷിക്കുക. ചക്ക പുറത്തുവിടുന്ന എതിലിൻ ഗ്യാസ് ചാക്കിനുള്ളിൽ തങ്ങിനിൽക്കുന്ന് പെട്ടെന്ന് പഴുക്കാൻ കാരണമാകും.
ചക്കയുടെ ഞെട്ട് മുറച്ച ഭാഗം കനലിന് മുകളിലോ ചൂടുള്ള ചാരത്തിലോ കുറച്ച് സമയം അമർത്തി വെക്കുക. ഈ ചൂട് ചക്കയുടെ ഉള്ളിലേക്ക് എത്തി പെട്ടെന്ന് പഴുക്കുന്നു.
മറ്റ് പഴങ്ങൾക്കൊപ്പം ചക്ക വെക്കുന്നത് നല്ലതാണ്. പഴുത്ത പഴങ്ങൾ പുറത്തുവിടുന്ന വാതകങ്ങൾ ചക്കയെ പെട്ടെന്ന് പഴുക്കാൻ സഹായിക്കുന്നു.
ചക്കയുടെ പുറത്ത് നല്ല മണം വന്നാൽ അത് പഴുത്തതിന്റെ ലക്ഷണമാണ്. ചക്കയിൽ തട്ടുമ്പോൾ ഉള്ളിൽ പൊള്ളയായത് പോലെ ശബ്ദം കേട്ടാൽ അത് പഴുത്തതിൻ്റെ ലക്ഷണമാണ്.