19 April 2026

Jayadevan A M

പാല്‍ കുടിക്കാന്‍ അനുയോജ്യമായ സമയമേത്?

Image Courtesy: Getty Images

പൂര്‍ണ്ണാഹാരം എന്ന് പാലിനെ വിളിക്കാം. പ്രോട്ടീന്‍, വൈറ്റമിനുകള്‍, കാത്സ്യം എന്നിവയാല്‍ സമ്പുഷ്ടമാണ്‌

പാല്‍ 

പാല്‍ കുടിക്കാന്‍ അനുയോജ്യമായ സമയമേതെന്ന് സംശയമുള്ളവരുണ്ടാകാം. രാവിലെ കുടിക്കണമെന്നും, രാത്രിയാണ് നല്ലതെന്നും വാദിക്കുന്നവരുമുണ്ടാകാം

എപ്പോള്‍ കുടിക്കണം?

നല്ല ഉറക്കം ലഭിക്കാന്‍ രാത്രിയില്‍ പാല്‍ കുടിക്കുന്നതാണ് നല്ലത്. പാലിലെ ട്രിപ്‌റ്റോഫോന്‍ ഉറക്കത്തിന് സഹായിക്കുന്ന മെലട്ടോണിന്‍ ഉത്പാദിപ്പിക്കുന്നു

രാത്രിയില്‍

ശാരീരികാധ്വാനം കൂടുതലുള്ളവര്‍, രാവിലെ വര്‍ക്കൗട്ട് ചെയ്യുന്നവര്‍, കുട്ടികള്‍ എന്നിവര്‍ക്ക് രാവിലെ പാല്‍ കുടിക്കുന്നത് നല്ലതാണ്‌

രാവിലെ?

വെറുംവയറ്റില്‍ പാല്‍ കുടിക്കുന്നത് അത്ര നല്ലതല്ല. ദഹനപ്രശ്‌നങ്ങളുള്ളവര്‍ വെറുംവയറ്റില്‍ പാല്‍ കുടിക്കാതിരിക്കുന്നതാണ് നല്ലത്‌

വെറുംവയറ്റില്‍

ഭക്ഷണം കഴിച്ചതിന് ശേഷം ഒന്നോ രണ്ടോ മണിക്കൂര്‍ കഴിഞ്ഞ് പാല്‍ കുടിക്കുന്നതാണ് ഉചിതം. ഇളംചൂടോടു കൂടിയ പാലാണ് നല്ലത്‌

ഭക്ഷണശേഷം

ദഹനപ്രശ്‌നങ്ങളില്ലാത്തവര്‍ ഉറങ്ങുന്നതിന് അര മണിക്കൂര്‍ മുമ്പ് ഒരു ഗ്ലാസ് ഇളം ചൂടുപാല്‍ കുടിക്കുക. ഇത് ഉറക്കത്തിനും സഹായകരമാണ്‌

ഉറങ്ങുന്നതിന് മുമ്പ്‌

അസ്ഥികളുടെ കരുത്ത്, മസില്‍ വളര്‍ച്ച തുടങ്ങി നിരവധി ഗുണങ്ങള്‍ പാല്‍ കുടിക്കുന്നതിലൂടെ ലഭിക്കാം. പോഷകങ്ങളുടെ കലവറയാണ്.

ഗുണങ്ങള്‍