29 January 2026
Sarika KP
Image Courtesy: Getty Images
രാവിലെയും രാത്രിയും നല്ല തണുപ്പാണ്. ഈ സമയത്ത് ഏറെ അലട്ടുന്ന പ്രശ്നമാണ് തണുത്ത വെള്ളത്തിലുള്ള കുളിയെന്നത്.
എന്നാൽ ഇതിനു പരിഹാരമായി പലരും ചൂട് വെള്ളത്തിലാണ് കുളിക്കാറുള്ളത്. പക്ഷെ ഇതുണ്ടാക്കുന്നത് വലിയ പ്രശ്നങ്ങളാണ്.
എല്ലാ ദിവസവും ചൂട് വെള്ളത്തിൽ കുളിക്കുന്നയാളാണെങ്കിൽ ചർമ്മ രോഗങ്ങൾക്കുൾപ്പടെ സാധ്യതയുണ്ടെന്നാണ് കണ്ടെത്തലുകൾ.
ചൂട് വെള്ളത്തിലെ കുളി ചർമ്മത്തിൻ്റെ ആരോഗ്യം നശിപ്പിക്കുന്നതിന് കാരണമാകുന്നു. വരണ്ട ചർമ്മമുണ്ടാക്കാനും സാധ്യത.
ദിവസവും ചൂട് വെള്ളത്തിൽ കുളിക്കുന്നത് അകാല വാർദ്ധക്യം എന്നിവയ്ക്കും ഇത് കാരണമാകുന്നുണ്ട്.
ഇത് ദിവസവും ആവര്‍ത്തിക്കുന്നത് ചർമ്മം വലിഞ്ഞ് മുറുകിയതും ചൊറിച്ചിലും നീര്‍ക്കെട്ടും അണുബാധയും എളുപ്പം പിടികൂടുന്നതുമാക്കി മാറ്റും.
ചര്‍മ്മത്തിലെ ഉപയോഗപ്രദമായ സൂക്ഷ്മ ജീവികളെ ചൂട് വെള്ളം നശിപ്പിക്കുന്നത് പ്രതിരോധ സന്തുലനം നഷ്ടപ്പെടുത്താനും ഇടയാക്കുന്നു
വിനാശകരങ്ങളായ ബാക്ടീരിയ അമിതമായി തൊലിപ്പുറത്ത് വളരാന്‍ ഇടയാക്കുമെന്നും പഠനങ്ങൾ പറയുന്നുണ്ട്. ഇതിന് പുറമെ നിർജലീകരണം ഉണ്ടാകാനും ഇത് കാരണമാകും.