29 January 2026
Nithya V
Image Credit: Getty Images
അടുക്കളകളില്‍ നിന്ന് ഒഴിവാക്കാനാകാത്ത ഭക്ഷണ സാധനങ്ങളില്‍ ഒന്നാണ് തൈര്. തൈരില്ലാതെ പലര്‍ക്കും ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കില്ല. സമയം പോലും നോക്കാതെ തൈര് കഴിക്കുന്നവരുമുണ്ട്.
തൈര് ഒരിക്കലും കേടാകില്ലെന്ന് പറയാനാകില്ല. മറ്റേത് പാലുത്പ്പന്നം പോലെയും വൃത്തിയായി കൈകാര്യം ചെയ്തില്ലെങ്കില്‍ തൈരും പെട്ടെന്ന് കേടാകാന്‍ സാധ്യതയുണ്ട്.
വായുവും ജലവും കടക്കാത്ത സ്ഥലത്ത് വേണം തൈര് സൂക്ഷിക്കാന്‍. വായു കടക്കാത്ത പാത്രത്തില്‍ അടച്ചുവെക്കാം. ഇത് ഏറെകാലം തൈര് കേടുകൂടാതിരിക്കാന്‍ സഹായിക്കും.
തൈര് ഫ്രീസറില്‍ സൂക്ഷിക്കുന്നത് നല്ലതാണ്. ഇങ്ങനെ ചെയ്യുന്നതും ഒരുപാട് നാള്‍ സൂക്ഷിക്കാന്‍ സഹായിക്കുന്നു. എന്നാല്‍ തണുപ്പിക്കുമ്പോള്‍ തൈരിന്റെ ഘടന മാറാന്‍ സാധ്യതയുണ്ട്.
ഫ്രിഡ്ജിലും മറ്റും തൈര് സൂക്ഷിച്ചതിന് ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റിവേണം അവ ഉപയോഗിക്കാന്‍. ശേഷം വേഗത്തില്‍ അടച്ചുവെക്കുക ഇല്ലെങ്കില്‍ സൂക്ഷ്മാണുക്കള്‍ കയറും.
ഫ്രിഡ്ജിനുള്ളില്‍ തൈര് സൂക്ഷിക്കുമ്പോള്‍ ഒരിക്കലും ഡോറില്‍ വെക്കരുത്. അവിടെ കൂടുതല്‍ ചൂടുണ്ടാക്കും. അതിനാല്‍ പെട്ടെന്ന് കേടുവരാനിടയുണ്ട്.
ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച ശേഷം നേരിട്ട് തൈര് ഉപയോഗിക്കുന്നത് ചിലപ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം, അതിനാല്‍ കറിയാക്കി ഉപയോഗിക്കാവുന്നതാണ്.