27 JAN 2026
NEETHU VIJAYAN
Image Courtesy: Getty Images
നമ്മുടെ നിത്യജീവിതത്തിലെ ഏറ്റവും സാധാരണവും എന്നാൽ അത്രമേൽ അസ്വസ്ഥതയുണ്ടാക്കുന്നതുമായ ഒന്നാണ് ഗ്യാസ്. എന്ത് ഭക്ഷണം കഴിച്ചാലും ഉടൻ വയറ്റിൽ അസ്വസ്ഥത.
ഭക്ഷണരീതിയിൽ വരുത്തുന്ന ചെറിയ മാറ്റങ്ങളിലൂടെ ഈ പ്രശ്നത്തെ നമുക്ക് എളുപ്പത്തിൽ മറികടക്കാനാകും. എങ്ങനെയാണെന്ന് നോക്കാം.
അടുക്കളയിലെ സ്ഥിരസാന്നിധ്യമായ ജീരകത്തെ വെറുമൊരു സുഗന്ധവ്യഞ്ജമായി മാത്രം കാണേണ്ട. മറിച്ച് ഔഷധഗുണങ്ങളുടെ കലവറയാണിവ.
രാവിലെ വെറും വയറ്റിൽ ജീരകവെള്ളം കുടിക്കുന്നത് ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുകയും, ദഹനസംബന്ധമായ സകല പ്രശ്നങ്ങളും അകറ്റുകയും ചെയ്യുന്നു.
ശരീരഭാരം കുറയ്ക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ആഗ്രഹിക്കുന്നവർക്ക് ഏറ്റവും ലളിതമായി വീട്ടിൽ തയ്യാറാക്കി കുടിക്കാവുന്ന ഒന്നാണിത്.
ഒഴിഞ്ഞ വയറ്റിൽ ഒരു ഗ്ലാസ് ജീരകവെള്ളം കുടിക്കുന്നത് നിങ്ങളുടെ ആരോഗ്യകരമായ ജീവിതശൈലിക്ക് നൽകുന്ന ഏറ്റവും വലിയ പിന്തുണയാണ്.
അലർജിയോ മറ്റ് അസ്വസ്ഥതകളോ ഉള്ളവർ ഭക്ഷണത്തിൽ മാറ്റം വരുത്തുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.