13 SEP 2026
NEETHU VIJAYAN
Image Courtesy: Getty Images
ഏത്തക്ക ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ പുഴുങ്ങിയ നേന്ത്രപ്പഴമാണോ പഴുത്തതാണോ ആരോഗ്യത്തിന് കൂടുതൽ നല്ലത്.
വേവിച്ചെടുക്കുമ്പോൾ ഇതിലെ കാർബോഹൈഡ്രേറ്റ് എളുപ്പത്തിൽ ദഹിക്കുന്ന രൂപത്തിലാകും. കുട്ടികൾക്കും രോഗികൾക്കും തൽക്ഷണ ഊർജ്ജം ലഭിക്കാൻ ഇത് നല്ലതാണ്.
സാധാ പഴുത്ത ഏത്തക്കയിൽ റെസിസ്റ്റന്റ് സ്റ്റാർച്ചും ഫൈബറുമുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും വിശപ്പ് നിയന്ത്രിക്കാനും സഹായിക്കും.
സാധാ ഏത്തക്ക കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്ക് ഉത്തമമാണ്. എന്നാൽ ഗ്യാസ്ട്രബിൾ അല്ലെങ്കിൽ ദഹനക്കുറവുള്ളവർക്ക് പുഴുങ്ങിയ ഏത്തക്കയാണ് കൂടുതൽ സുരക്ഷിതം.
പെട്ടെന്ന് ഊർജ്ജം കിട്ടാനും എളുപ്പത്തിൽ ദഹിക്കാനും പുഴുങ്ങിയ ഏത്തക്ക നല്ലതാണ്. പ്രമേഹം, തടി കുറയ്ക്കൽ തുടങ്ങിയവയ്ക്ക് പഴുത്ത ഏത്തക്ക കഴിക്കാം.
തടി കുറയ്ക്കാൻ ശ്രമിയ്ക്കുന്നവർക്കും അധികം പഴുക്കാത്ത നേന്ത്രനാണ് ഏറെ നല്ലത്. നാരുകൾ തടി കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
കുട്ടികൾക്കും രാവിലെ ഒന്നോ രണ്ടോ നേന്ത്രപ്പഴം കഴിയ്ക്കുന്നത് നല്ലതാണ്. ഇത് ഊർജം നൽകുന്നു. തലച്ചോറിൻ്റെ ആരോഗ്യത്തിന് നല്ലതാണ്.