12 September 2026
Nithya V
Photo Credit: Social Media
ചൂടുസമയത്തും അന്തരീക്ഷ താപനില ഉയരുമ്പോഴും ശരീരത്തിൽ അമിതമായി ചൂട് അനുഭവപ്പെടുന്നത് പലരിലും സാധാരണമാണ്.
ശരീര ചൂട് കുറയ്ക്കാൻ ദിവസേനയുള്ള ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിഞ്ഞാലോ...
ശരീരത്തിന് പെട്ടെന്ന് തണുപ്പും ഊർജ്ജവും നൽകാൻ കരിക്കിൻ വെള്ളത്തേക്കാൾ മികച്ച മറ്റൊന്നില്ല. ഇവയിലെ ഇലക്ട്രോലൈറ്റുകൾ നിർജ്ജലീകരണം തടയും.
ഉയർന്ന അളവിൽ ജലാംശം അടങ്ങിയിട്ടുള്ള വെള്ളരി ശരീരത്തിന് പെട്ടെന്ന് തണുപ്പ് നൽകുന്ന ഒന്നാണ്. ഇത് ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളും.
പ്രൊബയോട്ടിക്സുകളാൽ സമ്പന്നമായ തൈരും ഉപ്പും പച്ചമുളകും ചേർത്ത മോരും ശരീര ചൂട് പെട്ടെന്ന് കുറയ്ക്കും.
90 ശതമാനത്തിലധികം വെള്ളം അടങ്ങിയിട്ടുള്ള തണ്ണിമത്തൻ കഴിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും.
വേനൽക്കാലത്ത് ശരീരത്തിന് ആവശ്യമായ ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും ഇതിൽ നിന്ന് ലഭിക്കുന്നു.
ദിവസവും ധാരാളം വെള്ളം കുടിക്കുന്നതോടൊപ്പം ഈ ഭക്ഷണങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ ശരീര ചൂട് മൂലം ഉണ്ടാകുന്ന അസ്വസ്ഥതകളിൽ നിന്ന് ആശ്വാസം നേടാം.