10 SEP 2026 

NEETHU VIJAYAN

പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?

Image Courtesy: Getty Images 

മുട്ട പുഴുങ്ങി കഴിക്കാൻ ആ​ഗ്രഹിക്കുന്നവർ ധാരാളമാണ്. ആരോ​ഗ്യ ​ഗുണങ്ങൾ ഏറെയുള്ളതിനാൽ ചിലർ ഒരു ദിവസം വ്യത്യസ്ത സമയങ്ങളിൽ മുട്ട കഴിക്കാറുണ്ട്.

മുട്ട

സമയം ലാഭിക്കാൻ ഒറ്റയടിക്ക് മുട്ട പുഴുങ്ങാറുണ്ട്. പിന്നീട്  ഇത് വൈകിട്ടോ രാവിലെയോ അയിട്ടാണ് കഴിക്കുന്നത്. എന്നാൽ പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെയിരിക്കും.

പുഴുങ്ങിയത്

പുഴുങ്ങിയ മുട്ട മുറിയിലെ താപനിലയിൽ 2 മണിക്കൂറിൽ കൂടുതൽ വെക്കരുത്. ചൂടുള്ള സ്ഥലത്ത് 1 മണിക്കൂറിനുള്ളിൽ കഴിക്കുകയോ ഫ്രിഡ്ജിലേക്ക് മാറ്റുകയോ വേണം.

താപനിലയിൽ

തോടോടു കൂടിയ പുഴുങ്ങിയ മുട്ട ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ 7 ദിവസം വരെ കേടുകൂടാതെയിരിക്കും. തോട് കളയാതെ സൂക്ഷിക്കുന്നതാണ് കൂടുതൽ സുരക്ഷിതം.

ഫ്രിഡ്ജിൽ

തോട് മാറ്റിയ പുഴുങ്ങിയ മുട്ട ഫ്രിഡ്ജിൽ അടച്ച പാത്രത്തിൽ വച്ചാൽ 1- 2 ദിവസത്തിനുള്ളിൽ ഉപയോഗിക്കുക. അല്ലെങ്കിൽ ഈർപ്പം നഷ്ടപ്പെട്ട് വരണ്ടുപോകാൻ സാധ്യതയുണ്ട്.

തോട് കളഞ്ഞ്

വല്ലാത്ത ദുർഗന്ധം, വഴുവഴുപ്പ്, അല്ലെങ്കിൽ തൊലിപുറത്ത് നിറവ്യത്യാസം കാണുന്നുണ്ടെങ്കിൽ ആ മുട്ട കഴിക്കരുത്. ഇത് ദഹനക്കേടിനും ഭക്ഷ്യവിഷബാധയ്ക്കും കാരണമാകാം.

കേടായ മുട്ട

മുട്ട പുഴുങ്ങിയ ഉടൻ തണുത്ത വെള്ളത്തിലിട്ട് തണുപ്പിച്ച ശേഷം ഫ്രിഡ്ജിലേക്ക് മാറ്റുക. എങ്കിൽ ഇത് കുറച്ച് ദിവസം സൂക്ഷിക്കാനാകുന്നതാണ്. 

തണുപ്പിച്ച്