08 November 2026
Jayadevan A M
Image Courtesy: Getty Images
മുട്ട പുഴുങ്ങി കഴിക്കുന്നതാണോ, ഓംലെറ്റാക്കി കഴിക്കുന്നതാണോ ആരോഗ്യത്തിന് നല്ലതെന്ന സംശയം പലര്‍ക്കും കാണാം
ഇതുസംബന്ധിച്ച് പലര്‍ക്കും പല അഭിപ്രായമുണ്ടാകാം. പുഴുങ്ങിയ മുട്ട തന്നെയാണ് കൂടുതല്‍ ആരോഗ്യകരം. എന്തുകൊണ്ടാണെന്ന് നോക്കാം
ഒരു പുഴുങ്ങിയ മുട്ടയില്‍ 55-80 കലോറിയാണുള്ളത്. എണ്ണയോ നെയ്യോ ചേര്‍ക്കാത്തതിനാല്‍ അധിക കൊഴുപ്പ് ചേരുന്നില്ല
മുട്ട പുഴുങ്ങുമ്പോള്‍ അതിലെ പ്രോട്ടീന്‍, വിറ്റാമിന്‍ തുടങ്ങിയ പ്രധാന പോഷകങ്ങളൊന്നും നഷ്ടപ്പെടുന്നില്ല
വെളിച്ചെണ്ണ, എണ്ണ, നെയ് അല്ലെങ്കില്‍ വെണ്ണ എന്നിവ ഓംലെറ്റ് തയ്യാറാക്കാന്‍ ഉപയോഗിക്കാറുണ്ട്. ഇത് കലോറി വര്‍ധിപ്പിക്കുന്നു
എണ്ണയില്‍ ഉയര്‍ന്ന ചൂടില്‍ പാകം ചെയ്യുന്നതുകൊണ്ട് ഓംലെറ്റില്‍ മുട്ടയിലെ ചില പോഷകങ്ങള്‍ക്ക് നഷ്ടം സംഭവിക്കാം
തക്കാളി, ക്യാപ്‌സിക്കം, സവാള, ചീര തുടങ്ങിയ പച്ചക്കറികള്‍ ധാരാളമായി ചേര്‍ത്ത് പാകം ചെയ്താല്‍ ഓംലെറ്റ് പോഷകസമൃദ്ധമാക്കാം
നിങ്ങള്‍ക്ക് ഓംലെറ്റ് കഴിക്കാനാണ് ഇഷ്ടമെങ്കില്‍ എണ്ണ കുറച്ചും, പച്ചക്കറികള്‍ ചേര്‍ത്തും അത് കൂടുതല്‍ ആരോഗ്യകരമാക്കാം