15 DEC 2025

TV9 MALAYALAM

പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്

 Image Courtesy: Getty Images

മുട്ട കഴിക്കാത്ത ദിവസങ്ങൾ പലർക്കും ഓർക്കാൻ കൂടെ കഴിയില്ല. നിരവധി ആരോ​ഗ്യ ​ഗുണമുള്ള ഇവ ദിവസം ഒരെണ്ണമെങ്കിലും കഴിക്കേണ്ടതാണ്.

മുട്ട

പുഴുങ്ങിയ മുട്ടയിലാണോ ഓംലെറ്റിലാണോ ഹൃദയത്തിന് ആവശ്യമായ ആരോഗ്യഗുണങ്ങൾ ഏറെയെന്നത് പലരിലും ഉയരുന്ന സംശയമാണ്.  

ഹൃദയാരോ​ഗ്യത്തിന്

രണ്ടും പോഷകങ്ങളാൽ സമ്പന്നമാണ്. എന്നാൽ മുട്ട പാചകം ചെയ്യുന്ന രീതി, ചേർക്കുന്ന ചേരുവകൾ, കഴിക്കുന്ന അളവ് എന്നിവയെ ആശ്രയിച്ചിരിക്കും ആരോഗ്യ ​ഗുണം.

ആരോഗ്യ ​ഗുണം

മുട്ടയുടെ ഏറ്റവും ആരോഗ്യകരമായ കഴിക്കുന്നത് പുഴുങ്ങുമ്പോഴാണ്. എണ്ണയോ വെണ്ണയോ ചേർക്കാതെയാണ് പാചകം ചെയ്യുന്നത് എന്നത് ഒരു കാരണമാണ്.

പുഴുങ്ങിയ മുട്ട

അതിനാൽ പുഴുങ്ങിയ മുട്ടയിൽ കലോറിയുടെ അളവ് കുറവാണ്. കൂടാതെ പ്രോട്ടീനുകൾ, വിറ്റാമിനുകൾ, ധാതുക്കളും എന്നിവയും ധാരാളമുണ്ട്.

കലോറി

ഓംലറ്റ് രുചികരമാണ്. എന്നാൽ, ഓംലറ്റ് തയ്യാറാക്കാൻ എണ്ണ, വെണ്ണ, നെയ്യ് എന്നിവ ഉപയോ​ഗിക്കുന്ന. ഇത് കലോറി വർദ്ധിപ്പിച്ചേക്കാം. മുട്ട മാത്രം ഉപയോഗിച്ച് ഉണ്ടാക്കുന്ന സാധാരണ ഓംലറ്റ് ആരോഗ്യകരമാണ്.

ഓംലറ്റ്

ചീര, തക്കാളി, ഉള്ളി, കാപ്സിക്കം തുടങ്ങിയ പച്ചക്കറികൾ ചേർത്ത് ഓംലറ്റ് തയ്യാറാക്കുന്നത് ആരോഗ്യകരമായ രീതിയാണ്. ചേർക്കുന്ന ചേരവയാണ് ആരോ​ഗ്യം നിശ്ചയിക്കുന്നത്.

ചേരുവകൾ

പുഴുങ്ങിയ മുട്ട ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാൽ ഓംലെറ്റിൽ ചേർക്കുന്ന ചേരുവ ആരോ​ഗ്യകരമാണെങ്കിൽ അവ ധൈര്യമായി കഴിക്കാം. 

ഏറ്റവും നല്ലത്?