11 December 2025

Nithya V

പാചകം ചെയ്യേണ്ടത് കിഴക്ക് ദിശ നോക്കിയോ? 

 Image Courtesy: Getty Images

ഭൂരിഭാ​ഗം പേരും വാസ്തുശാസ്ത്രം അനുസരിച്ചാണ് വീട് വയ്ക്കുന്നത്. അതിൻപ്രകാരം ഓരോന്നിനും ഓരോ സ്ഥാനമുണ്ട്.

വാസ്തുശാസ്ത്രം

വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഭാ​ഗമാണ് അടുക്കള. അതുകൊണ്ട് തന്നെ വീട്ടിൽ അടുക്കള ഏത് ദിശയിലായിരിക്കണമെന്നും വാസ്തുശാസ്ത്രം പറയുന്നു.

അടുക്കള

വാസ്തുശാസ്ത്രപ്രകാരം, അടുക്കളയിൽ അടുപ്പിൻ്റെ സ്ഥാനം എപ്പോഴും വടക്ക് കിഴക്ക് ആയിരിക്കണം. പാചകം ചെയ്യുമ്പോഴും കിഴക്ക് നോക്കി ചെയ്യുന്നതാണ് ഉത്തമം.

കിഴക്ക് ദിശ

കിഴക്ക് നോക്കി പാചകം ചെയ്യുന്നത് പാചകം ചെയ്യുന്ന വ്യക്തിയുടെ ആരോഗ്യത്തിന് നല്ലതാണ് എന്ന് പൊതുവെ പറയപ്പെടുന്നു.

നല്ലത്

അടുക്കള കിഴക്ക് ദിശയിലായിരിക്കുന്നതിലൂടെ സൂര്യൻ്റെ കിരണങ്ങൾ അടുക്കളയിൽ പ്രവേശിക്കാനുള്ള സൗകര്യം ഒരുക്കുന്നു.

സൂര്യകിരണങ്ങൾ

ഇത്തരത്തിൽ സൂര്യകിരങ്ങൾ പതിക്കുന്നത് പാചകം ചെയ്യുന്ന വ്യക്തിയുടെ മനസിനും ശരീരത്തിനും നല്ലത് വരുത്തുന്നുവെന്നാണ് വിശ്വാസം.

വിശ്വാസം

കൂടാതെ, ജനലുകൾ അടുക്കളയുടെ വടക്ക് കിഴക്ക് ഭാഗത്തായിരിക്കുന്നതാണ് നല്ലത്. തീയുടെ ചൂട്, പുക എന്നിവ പുറത്തേക്ക് പോകുന്നതിന് ഇത് സൗകര്യം നൽകുന്നു.

ജനൽ

ഈ വാർത്ത പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.

നിരാകരണം