13 DEC 2025
Sarika KP
Image Credit: Social Media
കാൽസ്യം, പ്രോട്ടീനുകൾ, വൈറ്റമിൻ ഡി തുടങ്ങിയവയുടെ ഏറ്റവും മികച്ച ഉറവിടമാണ് മുട്ട. ദിവസവും മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
എന്നാൽ കഴിഞ്ഞ കുറച്ച് ദിവസമായി സമൂഹമാദ്ധ്യമങ്ങളിൽ ക്യാൻസറിന് കാരണമാകുന്ന മുട്ടയുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് നിറയുന്നത്.
ഗുണമേന്മയുള്ള, രാസരഹിത മുട്ടകളുടെ പേരിൽ പ്രശസ്തമായ മുട്ട ബ്രാൻഡ് എഗ്ഗോസ് ന്യൂട്രീഷനുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് വൈറലാവുന്നത്.
എന്നാൽ ഇത്തരം പ്രചരണം തെറ്റാണെന്ന് കണ്ടെത്തിയിരിക്കുകയാണ് റായ്പൂരിൽ നിന്നുള്ള കാൻസർ സർജൻ ഡോ. ജയേഷ് ശർമ്മ.
ലാബ് പരിശോധനയിൽ, മുട്ടയിൽ കണ്ടെത്തിയ നൈട്രോഫുരാൻ സാന്നിധ്യം വളരെ ചെറിയൊരു അളവു മാത്രമാണെന്നെന്നും ഇത് അപകടമുണ്ടാക്കില്ലെന്ന് ഡോ. ശർമ പറയുന്നു.
ആൻറിബയോട്ടിക്ക് അടങ്ങിയ മുട്ട നേരിട്ട് കാൻസറിന് കാരണമാകുമെന്നാണ് സോഷ്യൽ മീഡിയ വാദം. എന്നാൽ അതിന് തെളിവുകൾ ഇതുവരെ കണ്ടെത്തിയിട്ടില്ല.
സർട്ടിഫൈഡ് കോഴി ഫാമുകളിൽ നിന്നോ പ്രശസ്ത ബ്രാൻഡുകളിൽ നിന്നോ മുട്ടകൾ വാങ്ങുക. വാങ്ങുന്ന മുട്ടകൾ നല്ലതാണെന്ന് ഉറപ്പുവരുത്തുക.
FSSAI മാനദണ്ഡങ്ങൾ പാലിക്കുന്ന വിതരണക്കാർ ഗ്രേഡ് ചെയ്ത മുട്ടകൾ തിരഞ്ഞെടുക്കുക. മുട്ടകൾ നന്നായി പുഴുങ്ങുക,ഇത് അണുക്കളെ കുറയ്ക്കാൻ സഹായിക്കും.