14 December 2025
Jayadevan A M
Image Courtesy: Getty
പ്രമേഹരോഗികളുടെ ആഹാരക്രമത്തില്‍ ഒരു വലിയ ചോദ്യചിഹ്നമാണ് ഉരുളക്കിഴങ്ങ്. പ്രമേഹരോഗികള്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോയെന്ന് നോക്കാം
ഒരു ഇടത്തരം ഉരുളക്കിഴങ്ങിൽ ഏകദേശം 39 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഉയർന്ന കാർബോഹൈഡ്രേറ്റ് പ്രമേഹരോഗികള്‍ക്ക് നല്ലതല്ല
പൊതുവെ ഉയർന്ന ഗ്ലൈസെമിക് സൂചിക (Glycemic Index - GI) ഉരുളക്കിഴങ്ങളിലുണ്ട്. ഇതും പ്രമേഹരോഗികള്‍ക്ക് നല്ലതല്ല
ഇതിനര്‍ത്ഥം പ്രമേഹരോഗികള്‍ ഉരുളക്കിഴങ്ങ് ഒഴിവാക്കണമെന്നല്ല. എന്നാല്‍ മിതമായ അളവില്‍ മാത്രമേ കഴിക്കാവൂ
ബ്ലഡ് ഷുഗര്‍ കൂടുതലുള്ളവര്‍ ഉരുളക്കിഴങ്ങ് ഒഴിവാക്കുന്നതാകും ഉചിതം. ഇക്കാര്യത്തില്‍ ഡോക്ടറുടെ ഉപദേശം തേടണം
പ്രമേഹരോഗികള്‍ ഉരുളക്കിഴങ്ങ് അമിതമായി കഴിക്കാതിരിക്കുക. ചെറിയ അളവില്‍ മാത്രം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക
ചിപ്‌സ്, എണ്ണയിൽ വറുത്തെടുത്ത വിഭവങ്ങൾ, ഫ്രഞ്ച് ഫ്രൈസ് എന്നിവ പൂർണ്ണമായി ഒഴിവാക്കുക. പ്രമേഹരോഗികൾക്ക് ഇത് ദോഷകരമാണ്.
പൊതുവിവരങ്ങള്‍ പ്രകാരം തയ്യാറാക്കിയ ഈ വെബ്‌സ്റ്റോറി പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശത്തിന് പകരമല്ല. സംശയങ്ങള്‍ക്ക് ഡോക്ടറുടെ ഉപദേശം തേടുക