31 MAY 2025
TV9 MALAYALAM
Image Courtesy: FREEPIK
കിവി പഴം ഏറെ ആരോഗ്യത്തിന് ഗുണം നൽകുന്ന ഒന്നാണ്. പ്രാതൽ കഴിക്കാൻ ധൃതി കാട്ടുന്നവർക്കും ഒരു കിവി കഴിച്ചാൽ ഗുണങ്ങൾ ഏറെയാണ്.
കിവിയിൽ ഓറഞ്ചിനേക്കാൾ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഈ ശക്തമായ ആന്റിഓക്‌സിഡന്റ് നിങ്ങളുടെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തും.
കിവിയിൽ ആക്ടിനിഡിൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെയും ഭക്ഷണത്തിന് ശേഷമുള്ള വയറുവേദന ഒഴിവാക്കുകയും ചെയ്യും.
വിറ്റാമിൻ സി, ഇ എന്നിവയാൽ സമ്പുഷ്ടമായ കിവി, കൊളാജൻ ഉത്പാദനം പ്രോത്സാഹിപ്പിക്കാനും, വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ചെറുക്കാനും സഹായിക്കും.
വിറ്റാമിൻ സി, ഇ എന്നിവയാൽ സമ്പുഷ്ടമായ കിവി, കൊളാജൻ ഉത്പാദനം പ്രോത്സാഹിപ്പിക്കാനും, വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ചെറുക്കാനും സഹായിക്കും.
കിവിയിലെ പൊട്ടാസ്യം ശരീരത്തിലെ സോഡിയത്തിന്റെ ഫലങ്ങൾ സന്തുലിതമാക്കാൻ സഹായിക്കുന്നു. അതുവഴി രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു.
കുറഞ്ഞ കലോറിയും ഉയർന്ന നാരുകളും ഉള്ള കിവി നിങ്ങളെ കൂടുതൽ നേരം വയറു നിറച്ച് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുകന്നു.
കിവിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാനും വിട്ടുമാറാത്ത രോഗങ്ങളിൽ നിന്നും വീക്കത്തിൽ നിന്നും സംരക്ഷിക്കാനും സഹായിക്കും.