31 MAY 2025

TV9 MALAYALAM

മഴക്കാലമെത്തി! പാമ്പ് ശല്യം പ്രതിരോധിക്കാം, ചെയ്യേണ്ടത് ഇത്രമാത്രം.

Image Courtesy: FREEPIK

മഴക്കാലമായാൽ പാമ്പും പഴുതാരേം എന്നുവേണ്ട സകല ഇഴജെന്തുക്കളും വീടിനും പരിസരത്തും താമസമാക്കാൻ തുടങ്ങും. അവയെ എങ്ങനെ തുരത്താമെന്ന് നോക്കാം.

മഴക്കാലം

മഴക്കാലത്തിനു മുൻപ് തന്നെ വീടിന് പരിസരത്തുള്ള കാടുകൾ വെട്ടിത്തളിക്കുക. കരിയില കൂടിക്കിടക്കുന്നതും ഉണക്കി കത്തിച്ചു കളയുക.

കാടുകൾ

വീടിനോട് ചേർന്ന് വിറക് കൂട്ടി വയ്ക്കുന്നത് ഒഴിവാക്കുക. പാമ്പുകൾ ഏറ്റവും കൂടുതൽ ഒളിഞ്ഞിരിക്കാൻ സാധ്യതയുള്ള സ്ഥലമാണിത്.   

വിറക് കൂട്ടി

ചെടിച്ചട്ടികൾക്കിടയിൽ അകലം ഉണ്ടാകുന്ന രീതിയിൽ സജ്ജമാക്കുക. ജനലിനോട് ചേർന്നോ ഭിത്തിയോട് ചേർന്നോ ചട്ടികൾ വെക്കുന്നതും ഒഴിവാക്കുക.

ചെടികൾ

വീടിന് മുകളിലേക്ക് പടർന്ന കിടക്കുന്ന വള്ളിച്ചെടികൾ, മരക്കൊമ്പുകൾ എന്നിവ പൂർണമായും വെട്ടിമാറ്റുക. അതിലൂടെ ഇഴജെന്തുകൾ വരുന്നത് തടയാം.

വള്ളിച്ചെടികൾ

എയർഹോളുകൾ, എക്‌സ്‌ഹോസ്റ്റ് ഹോളുകൾ എന്നിവയ്ക്ക് മുകളിൽ നെറ്റടിക്കുക. വാതിലുകൾക്കിടയിൽ ഇവയക്ക് കയറാൻ പഴുതുകൾ ഇല്ലെന്ന് ഉറപ്പ് വരുത്തണം.

നെറ്റടിക്കുക

മുറ്റത്തെ ഇന്റർലോക്കിനിടയിലോ കോൺക്രീറ്റിനിടയിലോ വിടവുകളോ വിള്ളലുകളോ ഉണ്ടെങ്കിൽ കൃത്യമായി അവ അടയ്ക്കാൻ ശ്രമിക്കുക.

വിടവുകൾ

പാമ്പ് വരുന്നത് പ്രരിരോധിക്കാനുള്ള ഏറ്റവും ചിലവ് കുറഞ്ഞ കെമിക്കലാണ് നാഫ്തലീൻ. വീടിന് ചുറ്റും ‌‌ നാഫ്തലീൻ വിതറാം.

നാഫ്തലീൻ