31 May 2025

NANDHA DAS

മഴക്കാലത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

Image Courtesy: Freepik

മഴക്കാലത്ത് ആരോഗ്യപരിരക്ഷയ്ക്ക് കൂടുതൽ കരുതലെടുക്കേണ്ടത് പ്രധാനമാണ്. അതിനാൽ, മഴക്കാലത്ത് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ നോക്കാം.

 മഴക്കാലം 

ചീര, കാബേജ് തുടങ്ങിയ ഇലക്കറികൾ ആരോഗ്യത്തിന് നല്ലതാണെങ്കിലും മഴക്കാലത്ത് ഇതിൽ ബാക്റ്റീരിയയുടെ സാന്നിധ്യം ഉണ്ടാകുമെന്നതിനാൽ ഒഴിവാക്കുക.

ഇലക്കറികൾ 

വഴിയോരത്തുള്ള കടകളിലോ മാർക്കറ്റുകളിലോ വിൽക്കുന്ന മുറിച്ചുവെച്ച പഴങ്ങൾ വാങ്ങി കഴിക്കുന്നത് മഴക്കാലത്ത് പരമാവധി ഒഴിവാക്കുക.

മുറിച്ചുവെച്ച പഴങ്ങൾ

വൃത്തിഹീനമായ സാഹചര്യത്തിലാണ് പലപ്പോഴും തെരുവോര ഭക്ഷണങ്ങൾ തയ്യാറാക്കുന്നതെന്നതിനാൽ മഴക്കാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്.

സ്ട്രീറ്റ് ഫുഡ്

മഴക്കാലത്ത് പാൽ, തൈര്, ബട്ടർ, ചീസ് പോലുള്ള പാലുല്പന്നങ്ങൾ കൂടുതൽ സമയം സൂക്ഷിച്ച ശേഷം കഴിക്കുന്നത് ഒഴിവാക്കുക.

പാലുല്പന്നങ്ങൾ

ഈർപ്പമുള്ള സാഹചര്യങ്ങളിൽ നോൺ വെജ് പെട്ടെന്ന് കേടാകും. അതിനാൽ ഇവയുടെ ഉപയോഗം പരിമിതപ്പെടുത്തുക, അല്ലെങ്കിൽ സൂക്ഷിച്ച് ഉപയോഗിക്കുക.

നോൺ വെജ്

മഴക്കാലത്ത് സമുദ്ര വിഭവങ്ങൾ അഥവാ സീ ഫുഡ് എളുപ്പത്തിൽ മലിനമാക്കപ്പെടുമെന്നതിനാൽ ഭക്ഷ്യവിഷബാധ തടയാൻ ഇവ ഒഴിവാക്കുക.

സമുദ്ര വിഭവങ്ങൾ

വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ദഹിക്കാൻ ബുദ്ധിമുട്ടായതിനാൽ മഴക്കാലത്ത് വേവിച്ചതോ ഗ്രിൽ ചെയ്തതോ ആയ ഭക്ഷണങ്ങൾ കഴിക്കുക.

വറുത്തതും പൊരിച്ചതും