31 May 2025

Nithya V

മഴക്കാലത്ത് ഒച്ച് ശല്യം രൂക്ഷമാണോ? വഴിയുണ്ട് 

Image Courtesy: FREEPIK

മഴക്കാലത്ത് വീട് നിറയെ ഒച്ചുകളുടെ ശല്യമാകും. ഇവയെ ഏങ്ങനെ അകറ്റാം എന്ന ചിന്തയിലാണോ, വഴിയുണ്ടെന്നേ...

ഒച്ച്ശല്യം

ഉപ്പ്, മുട്ടത്തോട്, പുതിനയില തുടങ്ങി വസ്തുക്കളെ ഉപയോ​ഗിച്ച് ഒച്ചിനെ തുരത്താവുന്നതാണ്. ചില പൊടിക്കൈകൾ ഇതാ..

പൊടിക്കൈകൾ

ഒച്ചിനെ തുരത്താൻ ഉപ്പ് സഹായിക്കും. ഒച്ച് വരുമ്പോൾ അതിന്റെ പുറത്തേക്ക് കുറച്ച് ഉപ്പ് വിതറിയാൽ മതിയാകും.

ഉപ്പ്

മണ്ണ് ഇളകി കിടക്കുന്നത് ഒഞ്ചിന്റെ സഞ്ചാരത്തെ തടസ്സമാക്കും. അതിനാൽ മുറ്റത്തെ മണ്ണ് ഇളക്കിയിടുന്നത് നല്ലതാണ്.

മണ്ണ് ഇളക്കുക

കൂടാതെ, ഒച്ചിനെ തുരത്താൻ ​പുതിന ഇലയും സഹായിക്കും. ഒച്ച് വരുന്ന ഇടത്ത് കുറച്ച് പുതിന ഇല ഇട്ട് നോക്കൂ.

പുതിന

മുറ്റത്തോ ചെടികളുടെ ചുവട്ടിലോ മുട്ടത്തോട് ഇടാം. ഇങ്ങനെ ചെയ്യുന്നതും ഒച്ച് വരുന്നത് തടയാൻ സഹായിക്കും.

മുട്ടത്തോട്

മാലിന്യങ്ങൾ കൃത്യമായി നിർമാർജം ചെയ്ത് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. മാലിന്യങ്ങൾ നിറഞ്ഞ സ്ഥലത്താണ് ഇഴ മുട്ടയിട്ട് പെരുകുന്നത്.

മാലിന്യം

ഇത്തരം മാർഗങ്ങളിലൂടെയെല്ലാം മഴക്കാലത്ത് വീട്ടിലും പരിസരത്തുമെത്തുന്ന ഒച്ചുകളെ തുരത്താവുന്നതാണ്.

ഒച്ച്