29 May 2025

TV9 MALAYALAM

ഈച്ചശല്യം മൂലം പൊറുതിമുട്ടിയോ? തുരത്തിയോടിക്കാം ഈ വഴികളിലൂടെ

Image Courtesy: unsplash

മഴക്കാലമായതോടെ പലയിടത്തും ഈച്ചശല്യം രൂക്ഷമാണ്. ഈച്ചശല്യം കൊണ്ട് പൊറുതിമുട്ടുന്ന സാഹചര്യമാണെന്നാണ് പരാതി

ഈച്ചശല്യം

പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഈച്ചശല്യം കാരണമാകും. ഈച്ചകളിലൂടെ അണുക്കള്‍ ശരീരത്തിലെത്തും. ഈ സാഹചര്യത്തില്‍ ഈച്ചകളെ തുരത്താനുള്ള മാര്‍ഗം നോക്കാം

ആരോഗ്യപ്രശ്‌നങ്ങള്‍

ഓറഞ്ച് തൊലികള്‍ ചെറുതാക്കി അവയില്‍ വെള്ളം തളിക്കണം. തുടര്‍ന്ന് ഇത് ഒരു തുണിയില്‍ പൊതിയണം. ശേഷം ഈച്ചശല്യമുള്ള സ്ഥലങ്ങളില്‍ തൂക്കിയിടാം.

ഓറഞ്ച് തൊലി

എണ്ണയില്‍ അല്ലെങ്കില്‍ ഓറഞ്ച് തൊലിയുടെ മുകളില്‍ അല്ലെങ്കില്‍ നാരങ്ങ മുറിച്ച് അതിനുള്ളില്‍ കുറച്ച് ഗ്രാമ്പൂ തിരുകിവെയ്ക്കാം. ഇവ ഈച്ചശല്യമുള്ളയിടത്ത് വയ്ക്കണം.

ഗ്രാമ്പൂ

കര്‍പ്പൂരം കത്തിക്കുന്നത്, കര്‍പ്പൂരം ചേര്‍ന്ന വെള്ളം ഉപയോഗിച്ച് മേശയും മറ്റും തുടയ്ക്കുന്നത്, കുന്തിരിക്കം ഉപയോഗിക്കുന്നത് തുടങ്ങിയവയും നല്ലത്‌

കര്‍പ്പൂരം

തുളസി ഈച്ചകളെ തുരത്താന്‍ നല്ല മാര്‍ഗമാണ്. ജമന്തി, വാടാമല്ലി, പുതിന തുടങ്ങിയവയും നല്ലത്. ഇവയിലെ ഗന്ധം ഈച്ചകളെ അകറ്റിനിര്‍ത്തും

തുളസി

ആപ്പിള്‍ സൈഡര്‍ വിനാഗിരി ഒരു പാത്രത്തിലെടുക്കണം. ഒരു പ്ലാസ്റ്റിക് റാപ്പര്‍ ഉപയോഗിച്ച് പൊതിയുക. ഇതില്‍ ചെറിയ സുഷിരങ്ങള്‍ ഇടുക.

വിനാഗിരി

യൂക്കാലിപ്റ്റസ്, കര്‍പ്പൂരതൈലം എന്നിവയിലൂടെയും ഈച്ചകളെ തുരത്താം. ഇഞ്ചിപ്പുല്ലിലെ ഗന്ധത്തിനും ഈച്ചകളെ തുരത്താനാകും

സുഗന്ധദ്രവ്യങ്ങള്‍