29 MAY 2025
SHIJI MK
Image Courtesy: Freepik
മുഖത്ത് എപ്പോഴും എണ്ണമയം ഉണ്ടാകുന്ന നിരവധിയാളുകളുണ്ട്. അഴുക്ക് അടിഞ്ഞുകൂടിയത് പോലെയാണ് പലരുടെയും മുഖത്തെ എണ്ണമയം.
ചര്‍മത്തിലെ സുഷിരങ്ങള്‍ക്ക് താഴെയുള്ള സെബാസിയസ് ഗ്രന്ഥികള്‍ എണ്ണയോ സെബമോ അധികമായി ഉത്പാദിപ്പിക്കുന്നതാണ് ഇതിന് കാരണം.
എന്നാല്‍ മഴക്കാലത്ത് അത്ര എളുപ്പത്തില്‍ എണ്ണമയമുള്ള ചര്‍മം കൈകാര്യം ചെയ്യാന്‍ സാധിക്കില്ല. പരിചരണം തീര്‍ച്ചയായും ശ്രദ്ധിച്ച് വേണം.
ചര്‍മത്തിലുള്ള അധിക എണ്ണയും മാലിന്യങ്ങളും ഈര്‍പ്പം നീക്കം ചെയ്യാതെ നീക്കം ചെയ്യുന്നതിനായി മൈല്‍ഡ്, ഓയില്‍ ഇല്ലാത്ത ക്ലെന്‍സര്‍ ഉപയോഗിക്കാം.
എണ്ണയുടെ ഉത്പാദനം കുറയ്ക്കുന്നതിന് തടയുന്ന സാലിസിലിക് ആസിഡ് അല്ലെങ്കില്‍ ടീ ട്രി ഓയില്‍ അടങ്ങിയ ക്ലെന്‍സര്‍ ഉപയോഗിക്കുന്നതാണ് നല്ലത്.
റോസ് വാട്ടല്‍ പോലുള്ള ആല്‍ക്കഹോള്‍ രഹിത ടോണറുകള്‍ സുഷിരങ്ങള്‍ ശക്തമാക്കാനും പിഎച്ച് ബാലന്‍സ് ചെയ്യാനും സഹായിക്കും.
സുഷിരങ്ങള്‍ അടയാതെ ജലാംശം നല്‍കുന്നതിന് ജെല്‍ ടൈപ്പ് മോയ്‌സ്ചറൈസര്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.
നിര്‍ജ്ജീവ കോശങ്ങള്‍ നീക്കം ചെയ്യുന്നതിനും സുഷിരങ്ങള്‍ അടഞ്ഞുപോകാതെ സംരക്ഷിക്കുന്നതും ആഴ്ചയില്‍ മൂന്ന് തവണ ചര്‍മം എക്‌സ്‌ഫോളിയേറ്റ് ചെയ്യാം.