29 May 2025
Abdul Basith
Pic Credit: Unsplash
മൈക്രോവേവ് അവൻ ഇന്ന് നമ്മുടെ ജീവിതത്തിൻ്റെ ഭാഗമായിക്കഴിഞ്ഞു. എന്നാൽ, ഇതിൽ വച്ച് ഒരിക്കലും ചൂടാക്കരുതാത്ത ചില ഭക്ഷണങ്ങളുണ്ട്.
ബാക്കിവന്ന കിഴങ്ങ് ഒരിക്കലും മൈക്രോവേവിൽ വച്ച് ചൂടാക്കരുത്. ഇത് ബോച്ചുലിസത്തിനുള്ള സാധ്യതകൾ വർധിപ്പിക്കാനിടയുണ്ട്.
പുഴുങ്ങിയ മുട്ട മൈക്രോവേവിൽ വച്ച് ചൂടാക്കാൻ ശ്രമിച്ചാൽ പൊട്ടിത്തെറിക്കാനിടയുണ്ട്. മുട്ട വേഗത്തിൽ കരിയാനുള്ള സാധ്യതയും ഉണ്ട്.
ടൊമാറ്റോ സോസ് മൈക്രോവേവിൽ വച്ച് ചൂടാക്കുമ്പോൾ ചിതറിത്തെറിക്കാൻ സാധ്യതയുണ്ട്. ഇത് അവൻ്റെ ഉൾഭാഗം വൃത്തികേടാക്കും.
പലരും ചെയ്യാറുള്ള ഒരു അബദ്ധമാണിത്. പക്ഷേ, മൈക്രോവേവ് അവനിൽ വച്ച് അലൂമിനിയം ഫോയിൽ ചൂടാക്കുന്നത് അഗ്നിബാധ ഉണ്ടാക്കിയേക്കും.
മുളകും മൈക്രോവേവ് അവനിൽ വച്ച് ചൂടാക്കാൻ ശ്രമിക്കരുത്. ചൂടാക്കുമ്പോൾ പുറത്തുവരുന്ന എരിവുള്ള പദാർത്ഥങ്ങൾ കണ്ണിനെ അസ്വസ്ഥമാക്കും.
പ്ലാസ്റ്റിക് കണ്ടെയ്നറുകളിൽ ഭക്ഷണം വച്ച് ചൂടാക്കിയാൽ ഭക്ഷണത്തിലേക്ക് കെമിക്കലുകൾ ഇറങ്ങാനിടയാക്കും. ഇത് ആരോഗ്യത്തെ സാരമായി ബാധിക്കും.
മുന്തിരി മൈക്രോവേവ് അവനിൽ വച്ച് ചൂടാക്കിയാലും പൊട്ടിത്തെറിയ്ക്കാനുള്ള സാധ്യതയുണ്ട്. ഇത് അവൻ്റെ ഉൾവശം വൃത്തികേടാക്കും.