14 APRIL 2026

Aswathy Balachandran

പരീക്ഷാ ദിവസങ്ങളിൽ ഈ ബ്രേക്ക്ഫാസ്റ്റ് കഴിക്കൂ... ബ്രെയിൻ ഉഷാറാകും

 Image Courtesy: Getty Images

ആണിപ്പോൾ. എന്ത് ഭക്ഷണം കഴിച്ചാലാണ് ഊർജ്ജസ്വലമായി വിദ്യാർത്ഥികൾ പരീക്ഷാ സമയം ഇരിക്കുക എന്നാണ് മാതാപിതാക്കളുടെ ആശങ്ക. അതിനു പറ്റിയ വിഭവങ്ങൾ നോക്കാം

പരീക്ഷാക്കാലം

ഓട്‌സിലെ കാർബോഹൈഡ്രേറ്റുകൾ ദീർഘനേരം ഊർജ്ജം നൽകുന്നു. ഇതിനൊപ്പം ചേർക്കുന്ന വാൾനട്ട് പോലെയുള്ള നട്‌സ് ഓർമ്മശക്തിക്കും ഏകാഗ്രതയ്ക്കും സഹായിക്കും.

ഓട്‌സും പഴങ്ങളും

മുട്ടയിലടങ്ങിയിരിക്കുന്ന 'കോളിൻ' ഓർമ്മശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. വിശപ്പ് കുറയ്ക്കാനും തലച്ചോറിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ഈ കോമ്പിനേഷൻ മികച്ചതാണ്.

മുട്ടയും ബ്രെഡും

പ്രോട്ടീൻ സമ്പുഷ്ടമായ ചെറുപയർ പെട്ടെന്ന് ദഹിക്കാനും അതേസമയം ഉന്മേഷം നൽകാനും സഹായിക്കുന്നു. ഇത് പരീക്ഷാഹാളിലെ മടുപ്പ് ഒഴിവാക്കും.

ചെറുപയർ ദോശ

ആവിയിൽ വേവിച്ച ഇഡ്ഡലി ദഹനത്തിന് എളുപ്പമാണ്. സാമ്പാറിലെ പച്ചക്കറികൾ ബുദ്ധിശക്തിക്കും ശാരീരികക്ഷമതയ്ക്കും ആവശ്യമായ വിറ്റാമിനുകൾ നൽകുന്നു.

ഇഡ്ഡലിയും സാമ്പാറും

കാർബോഹൈഡ്രേറ്റിന്റെ നല്ലൊരു ഉറവിടമാണിത്. ഇതിൽ ചേർക്കുന്ന നിലക്കടലയും പച്ചക്കറികളും തലച്ചോറിന് ആവശ്യമായ പോഷകങ്ങൾ നൽകുകയും വയർ നിറയ്ക്കുകയും ചെയ്യുന്നു.

അവൽ ഉപ്പുമാവ് 

പനീറിലെ ബി-വിറ്റാമിനുകൾ നാഡീവ്യൂഹത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഗോതമ്പ് മാവ് നൽകുന്ന ഊർജ്ജവും പനീറിലെ പ്രോട്ടീനും ചേർന്ന് മികച്ച പ്രകടനം കാഴ്ചവെക്കാൻ സഹായിക്കും.

പനീർ പറാത്ത

തൈരിലെ പ്രോബയോട്ടിക്സ് മനസ്സിനെ ശാന്തമാക്കാനും മൂഡ് മെച്ചപ്പെടുത്താനും സഹായിക്കും. ഇതിനൊപ്പം ചിയാ സീഡ്‌സ് കൂടി ചേർത്താൽ ഓർമ്മശക്തിക്ക് ഗുണകരമാകും.

തൈരും പഴങ്ങളും