11 April 2026

Jayadevan A M

ചക്ക വരിക്കയോ, കൂഴയോ? എങ്ങനെ തിരിച്ചറിയാം?

Image Courtesy: Getty Images

ചക്ക പല തരമുണ്ട്. അതില്‍ പ്രധാനമാണ് കൂഴച്ചക്കയും വരിക്കച്ചക്കയും. ഇത് എങ്ങനെ തിരിച്ചറിയാമെന്ന് നോക്കാം

ചക്ക 

ചക്ക ഏത് ഇനമാണെന്ന് അറിയാന്‍ ഏറ്റവും എളുപ്പം കുരു നോക്കിയാല്‍ മനസിലാകും. ചക്കക്കുരുവിന്റെ പിളര്‍പ്പാണ് ഏറ്റവും വലിയ സൂചന

ചക്കക്കുരു

ചക്കക്കുരുവിന്റെ പിളര്‍പ്പ് മധ്യഭാഗത്തു കൂടിയാണെങ്കില്‍ (രണ്ടു ഭാഗവും തുല്യം) അത് വരിക്കച്ചക്കയാകും.

വരിക്ക

പിളര്‍പ്പില്‍ രണ്ട് ഭാഗവും തുല്യ സൈസില്‍ അല്ലെങ്കില്‍ അത് കൂഴയാകും. കുരു പിളരുമ്പോള്‍ ഒരു ഭാഗം വലുതും, മറ്റേത് ചെറുതുമാകും

കൂഴ

ഒരു ചക്കയില്‍ പല തരത്തിലുള്ള കുരുക്കളുണ്ടാകും. അത് വ്യത്യസ്ത തരമാകാം. ചിലത് വരിക്കയും, ചിലത് കൂഴയുമാകും. കൂടുതലും കൂഴക്കുരുവാകും.

ശ്രദ്ധിക്കുക

ഇല നോക്കിയും ചക്ക തിരിച്ചറിയാം. തൈയിലെ ചുവട് മുതല്‍ മുകള്‍ വരെ ഒരേ രീതിയിലാണ് ഇലകളെങ്കില്‍ അത് കൂഴയാകും

 ഇല

തൈയില്‍ ഇലകളില്‍ കട്ടിങ്/ഡിവിഷന്‍ പോലെ തോന്നിയാല്‍ (ഒരുപോലെയല്ലെങ്കില്‍) അത് വരിക്ക പ്ലാവിന്റെ സൂചനയാണ്‌

ഒരുപോലെയല്ല

ചുള നോക്കിയും തിരിച്ചറിയാം. വരിക്കച്ചക്കയുടെ ചുളകള്‍ക്ക് നല്ല ഉറപ്പുണ്ടാകും. കൂഴച്ചക്കയുടെ ചുളകള്‍ക്ക് ഉറപ്പ് കുറവാണ്.

ചുള