പ്രഭാതഭക്ഷണത്തിൽ ഈ തെറ്റുകൾ ചെയ്യുന്നത് ഹാനികരം

06 May 2025

Abdul Basith

Pic Credit: Pexels

ഒരു ദിവസത്തിൽ നമ്മൾ ആദ്യം കഴിക്കുന്ന ഭക്ഷണമാണ് പ്രഭാതഭക്ഷണം. സാധാരണയായി നമ്മൾ പലതും പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്.

പ്രഭാതഭക്ഷണം

എന്നാൽ, പ്രഭാതഭക്ഷണത്തിൽ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. ഇവ ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ഇതെന്താണെന്ന് നോക്കാം.

ഹാനികരം

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് മെറ്റബോളിസം കുറയ്ക്കും. ഇത് അന്നത്തെ ദിവസം മുഴുവൻ ഭക്ഷണം കഴിക്കാനുള്ള ത്വര വർധിപ്പിക്കും.

പ്രഭാതഭക്ഷണം ഒഴിവാക്കൽ

രാവിലെ തന്നെ മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കരുത്. ഇത് ബ്ലഡ് ഷുഗർ വർധിപ്പിച്ച് മെറ്റബോളിസം കുറയ്ക്കും. ചായ പ്രശ്നമില്ല.

മധുരം

പ്രഭാതഭക്ഷണത്തിൽ നിശ്ചയമായും പ്രോട്ടീൻ ഉൾപ്പെടുത്തണം. ഇത് മസിൽ മാസ് മെച്ചപ്പെടുത്തുന്നതിനൊപ്പം മെറ്റബോളിസവും വർധിപ്പിക്കും.

പ്രോട്ടീൻ

പ്രഭാതഭക്ഷണം വൈകി കഴിയ്ക്കുന്നതും ആരോഗ്യത്തിന് ഹാനികരമാണ്. ഇതും മെറ്റബോളിസത്തെ തകർക്കും. വൈകി കഴിയ്ക്കുന്നത് ഒഴിവാക്കുക.

വൈകി കഴിയ്ക്കൽ

പ്രഭാതഭക്ഷണത്തിൽ നിന്ന് ഫൈബറും ഒഴിവാക്കരുത്. ഇത് ദഹനം മെച്ചപ്പെടുത്തി ഉദരാരോഗ്യം സംരക്ഷിക്കും. ദിവസം മുഴുവൻ ഇത് സഹായിക്കും.

ഫൈബർ

വെറും വയറ്റിൽ കാപ്പി കുടിയ്ക്കരുത്. ഇത് കോർട്ടിസോൾ വർധിപ്പിച്ച് ബ്ലഡ് ഷുഗർ അനിയന്ത്രിതമാക്കും. ഇതും മെറ്റബോളിസം തകർക്കുന്ന ശൈലിയാണ്

കാപ്പി